കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവതിയ്ക്ക് നേരെ പരസ്യമായി നഗ്നത കാണിച്ച് സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് കായക്കൊടി കാവിൽ സവാദ് (27) ആണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്. സിനിമാ പ്രവർത്തക തൃശൂർ സ്വദേശിനി നന്ദിത ശങ്കരയ്ക്കാണ് ദുരനുഭവമുണ്ടായത്. അറസ്റ്റിലായ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ (27) കോടതി 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു.
ദേശീയപാതയിൽ അത്താണിയിൽ വച്ചാണ് സംഭവം. സിനിമാ ചിത്രീകരണത്തിനായി എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത. അങ്കമാലിയിൽ നിന്ന് കയറിയ സവാദ് നന്ദിതയ്ക്ക് നേരെ നഗ്നത കാണിച്ച് സ്വയംഭോഗം ചെയ്യുകയായിരുന്നു. യുവാവ് മോശമായി പെരുമാറിയ സംഭവം വിവരിച്ച് നന്ദിത സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ ചർച്ചയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ 12 ലക്ഷത്തിലധികം പേർ കണ്ടു. നന്ദിതയെ പിന്തുണച്ച് നിരവധിപ്പേർ കുറിപ്പിടുകയും സമാന അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
ചൊവ്വാഴ്ചയാണ് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ നന്ദിതയ്ക്ക് മോശം അനുഭവം ഉണ്ടായത്. യുവാവിനെ ബസ് ജീവനക്കാരും യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. യുവാവിൽ നിന്നും ദുരനുഭവമുണ്ടായ സംഭവം വിവരിച്ചുള്ള യുവതിയുടെ വീഡിയോ വൈറൽ ആയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ദുരനുഭവം വിവരിച്ച് ഇൻസ്റ്റഗ്രാമിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിന് പേരാണ് വിഡിയോ കണ്ടത്. നന്ദിതയെ പിന്തുണച്ച് നിരവധിപ്പേർ കുറിപ്പിടുകയും സമാന അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
യുവാവിന്റെ മുഖം മറയ്ക്കാതെ വിഡിയോ ഇട്ടതിൽ ഖേദമില്ല. ഇതേയാൾ തങ്ങളോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് അഞ്ച് പെൺകുട്ടികൾ തനിക്ക് മെസേജ് അയച്ചിരുന്നു. തൃശൂർഎറണാകുളം റൂട്ടാണ് ഇയാൾ ഇതിനായി തിരഞ്ഞെടുക്കുന്നതെന്നും നന്ദിത പറയുന്നു.
‘ഞാൻ തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു. അങ്കമാലി എത്തുന്നത് മുൻപ് തന്നെ ഞാൻ ഉറങ്ങിയിരുന്നു. ഇതിനിടയ്ക്ക് എന്റെയും മറ്റൊരു പെൺകുട്ടിയുടെയും നടുവിലായി അയാൾ വന്നിരുന്നു. എവിടേക്കാണ് പോകുന്നത് ? ബ്ലോക്ക് ഉണ്ടാകുമോ? തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ച് അയാൾ ചെറിയ സംഭാഷണം നടത്തി. കുറച്ചുകഴിഞ്ഞപ്പോൾ അയാൾ എന്റെ ശരീരത്തിൽ സ്പർശിച്ചതായി തോന്നി.
ഞാൻ നോക്കിയപ്പോൾ മറ്റൊരു കൈ അയാളുടെ പാന്റിനകത്തായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഇയാൾ ലൈംഗികചേഷ്ടകൾ തുടങ്ങി. ആദ്യം ഒന്നും കാണാത്തതുപോലെ ജനലിന് പുറത്തേക്ക് നോക്കിയിരുന്നു. എന്നാൽ ഇയാൾ ഇത് തുടർന്നതോടെ ഞാൻ എന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. സുഹൃത്തിന്റെ നിർദേശപ്രകാരമാണ് ഞാൻ വിഡിയോ എടുത്തതും പ്രതികരിച്ചതും.’
ബസ് നിർത്തിയ സ്ഥലത്ത് രണ്ട് പൊലീസുകാർ ഉണ്ടായിരുന്നു. അവരെ അറിയിക്കാനായി കണ്ടക്ടർ പ്രദീപ് ചേട്ടൻ പോകാനൊരുങ്ങി. തെറ്റ് ചെയ്തിട്ടില്ലെന്നും താനെന്തിന് ഓടണം എന്നായിരുന്നു അയാൾ പറഞ്ഞത്. എന്നാൽ ബസിന്റെ ഡോർ തുറന്നതോടെ കണ്ടക്ടറെ തള്ളിയിട്ട് ഇയാൾ ഓടുകയായിരുന്നു. ഒടുവിൽ ഡ്രൈവറും കണ്ടക്ടറും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ബസിൽ ഒരു നിയമവിദ്യാർഥിനി മാത്രമാണ് കേസിൽ സാക്ഷിയാകാമെന്ന് പറഞ്ഞ് മുന്നോട്ടുവന്നത്. ബാക്കിയാരും പ്രതികരിക്കാനോ സഹായിക്കാനോ എത്തിയില്ലെന്നും നന്ദിത പറയുന്നു.
View this post on Instagram
The post നടുവിലാണ് അയാൾ ഇരുന്നത്, ശരീരത്തിൽ സ്പർശിച്ചു, മറ്റൊരു കൈ അയാളുടെ പാന്റിനകത്തും; അശ്ലീലം കാട്ടിയ യുവാവ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരി appeared first on Mallu Talks.
from Mallu Articles https://ift.tt/NYOgma8
via IFTTT