കണ്മണിയെ നെഞ്ചോട് ചേർത്ത് ഷംന: കുഞ്ഞുമൊത്തുള്ള ആദ്യത്തെ അത്യാഡബര വിരുന്ന്

മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ നടി ഷംന കാസിം ആദ്യമായി മകൻറെ ചിത്രം പുറത്തുവിട്ടിരിക്കുന്നു. തങ്ങളുടെ രാജകുമാരനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ഷംനയുടെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

അമ്മയായതും തുടർന്ന് ഗർഭകാല വിശേഷങ്ങളും പ്രസവത്തിനു ശേഷമുള്ള വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. ഈ കോവിഡ് കാലത്തായിരുന്നു ഷംന യൂട്യൂബ് ചാനൽ ആരംഭിച്ചുകൊണ്ട് ശ്രദ്ധ നേടിയെടുത്തത്.ചാനലിലൂടെ ആയിരുന്നു താരം ഗർഭിണിയാണെന്ന് വാർത്തയും പുറത്തുവിട്ടത്. പിന്നാലെ തന്നെ ചെറിയ വിവാദങ്ങളും വന്നിരുന്നു. താരത്തിന്റെ വിവാഹവും ഗർഭകാലവും താരതമ്യപ്പെടുത്തി നിരവധി പേരായിരുന്നു വിമർശനങ്ങൾ നൽകിയത്.എന്നാൽ താരത്തിന്റെ നിക്കാഹ് നേരത്തെ കഴിഞ്ഞിരുന്നുവെന്നും തങ്ങൾ ഒരുമിച്ചായിരുന്നു താമസം എന്നും ഷംന തന്നെ വെളിപ്പെടുത്തുകയും ചെയ്തു.

കുഞ്ഞിന് പേരും  സോഷ്യൽ മീഡിയയിലൂടെയാണ് പോസ്റ്റ്‌ ചെയ്തു. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്) ആണ് തങ്ങളുടെ കുഞ്ഞിന് നൽകുക എന്നായിരുന്നു താരങ്ങൾ അറിയിച്ചത്. ദുബായിലെ ആസ്റ്റർ ഹോസ്പിറ്റലിൽ വച്ചായിരുന്നു ഷംന കുഞ്ഞിന് ജന്മം നൽകിയത് .ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയും ബിസിനസ് കൺസൾട്ടന്റുമായ ഷാനിദ് ആസിഫലിയുമായുള്ള വിവാഹ ജീവിതത്തിനു ശേഷം നിരവധി സന്തോഷ വാർത്തകൾ താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു

The post കണ്മണിയെ നെഞ്ചോട് ചേർത്ത് ഷംന: കുഞ്ഞുമൊത്തുള്ള ആദ്യത്തെ അത്യാഡബര വിരുന്ന് appeared first on Viral Max Media.



from Mallu Articles https://ift.tt/cbsaOPm
via IFTTT
Previous Post Next Post