അവിടെ പീഡനമാണ് തന്നെ കൂട്ടിക്കൊണ്ടു പോകണം എന്ന് അസ്മിയ ആവശ്യപ്പെട്ടിരുന്നു എന്ന ബന്ധുക്കൾ

ബാലരാമപുരത്ത് മദ്രസയിൽ പഠിക്കുന്ന അസ്മികയ്ക്ക് സംഭവിച്ചത് എന്താണ് എന്നത് ഇപ്പോഴും ദുരൂഹതയായി നിറഞ്ഞു നിൽക്കുകയാണ്. ബാലരാമപുരത്തെ മതപഠനശാലയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു ഈ കുട്ടിയെ. വല്ലാത്ത മാനസിക പിരിമുറുക്കം ഈ കുട്ടി നേരിട്ടിരുന്നു എന്നാണ് പറയുന്നത്. വീട്ടുകാർ തന്നെയാണ് ഇക്കാര്യങ്ങളെ കുറിച്ച് പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എങ്കിലും ഈ പെൺകുട്ടിക്ക് നീതി ലഭിക്കുമോ എന്നത് കണ്ടറിയുക തന്നെ വേണം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒക്കെ മൊഴി പോലീസ് എടുത്തിട്ടുണ്ട്. കുടുംബാംഗങ്ങൾ ഉന്നയിച്ച പരാതി അനുസരിച്ച് മതപഠന ശാലയിലെ അധ്യാപകരും ഉസ്താദും സംശയത്തിന്റെ നിഴലിൽ തന്നെയാണ്. അസ്മിക്കയ്ക്ക് മാനസിക സമ്മർദ്ദം ഉണ്ടായതായാണ് ബന്ധുക്കൾ പറയുന്നത്. ആഴ്ചയിൽ ഒരുതവണ 5 മിനിറ്റ് ഫോണിലൂടെ ബന്ധുക്കളെ ബന്ധപ്പെടാൻ സാധിക്കും. മാസത്തിൽ രണ്ട് തവണ മദ്രസയിൽ എത്തുന്ന കുടുംബത്തെ കുട്ടികൾക്ക് കാണാനുള്ള സൗകര്യവുമുണ്ട്.

ചെറിയപെരുന്നാളിന്റെ അവധിക്ക് ശേഷം മടങ്ങിയെത്തിയ കുട്ടി അസ്വസ്ഥയായിരുന്നു എന്നാണ് സഹപാഠിയുടെ മൊഴി. കുടുംബത്തിന്റെ ആരോപണവും സഹപാഠികളുടെ മൊഴിയും പരിഗണിച്ചാണ് വിശദമായ അന്വേഷണം പോലീസ് നടത്തുന്നത്. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളും ശക്തമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ റ്റുഡേയുടെ റിപ്പോർട്ട് അനുസരിച്ചു ആത്മീയയുടെ കുടുംബത്തിന്റെ മൊഴി വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച മകളുടെ വീട്ടിലേക്കുള്ള വിളി വന്നില്ല എന്നും ശനിയാഴ്ച മാതാവിനെ വിളിച്ച് കുട്ടി അവിടെ പീഡനമാണ് തന്നെ കൂട്ടിക്കൊണ്ടു പോകണം എന്ന് ആവശ്യപ്പെട്ടു എന്നുമാണ് പറയുന്നത്. ഇതോടെയാണ് മാതാവും ഒരു ഓട്ടോ ഡ്രൈവറും കൂടി അവിടെ എത്തുന്നത്. വൈകിട്ട് അഞ്ചുമണിയോടെ എത്തിയിട്ടും കുട്ടിയെ കാണാനുള്ള അനുമതി മാതാവിന് ലഭിക്കാതെ വരികയായിരുന്നു ചെയ്തു. മതപഠന കേന്ദ്രത്തിലെ അധികൃതരുമായി മാതാവ് ഫോണിലാണ് സംസാരിച്ചത് പോലും. നിങ്ങളുടെ മകൾക്ക് അനുസരണയില്ല വലിയ സംസാരമാണ് അവൾക്ക് ഞാൻ ശരിക്കും കൊടുത്തിട്ടുണ്ട് നിങ്ങൾ കൊണ്ടുപോകുന്നു എങ്കിൽ കൊണ്ടുപോയ്ക്കോളൂ എന്നാണ് അധികൃതർ പറഞ്ഞത്. കുറെ കഴിഞ്ഞവർ നിങ്ങളുടെ മകൾക്ക് സുഖമില്ല എന്ന് പറയുകയും ചെയ്തു വിളിച്ചു.

ചെന്നപ്പോൾ കുട്ടി തറയിൽ കിടക്കുകയാണ്. മകൾ തൂങ്ങി എന്നാണ് അവർ തന്നോട് പറഞ്ഞത്. മകളുടെ മരണത്തിൽ സംശയമുണ്ട് എന്നും മകളെ ആശുപത്രിയിൽ അവർ എത്തിച്ചിരുന്നില്ല എന്നും പറയുന്നു. മാത്രമല്ല താൻ ഓട്ടോയിൽ മകളെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ആരും തന്നെ കൂടെ വരികയും ചെയ്തില്ല എന്നുമാണ് പറയുന്നത്.

The post അവിടെ പീഡനമാണ് തന്നെ കൂട്ടിക്കൊണ്ടു പോകണം എന്ന് അസ്മിയ ആവശ്യപ്പെട്ടിരുന്നു എന്ന ബന്ധുക്കൾ appeared first on Mallu Talks.



from Mallu Articles https://ift.tt/2wbnEBH
via IFTTT
Previous Post Next Post