തൃശൂരിലെ ആളുകൾ പറയുന്നത് ഇത്തവണ സുരേഷ് ഗോപി ജയിക്കും എന്നാണ്

മലയാള സിനിമയിൽ പൊതുവേ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് താരങ്ങൾ ഇറങ്ങുന്ന പതിവില്ല. ആ ഒരു പതിവ് തെറ്റിച്ച് മലയാള സിനിമയിൽ സജീവമായി രാഷ്ട്രീയ പ്രവർത്തനത്തിൽ ഇറങ്ങിയിട്ടുള്ള ഒരു താരമാണ് സുരേഷ് ഗോപി. അതിന്റെ പേരിൽ വളരെയധികം ട്രോളുകളും സുരേഷ് ഗോപിക്ക് ഏൽക്കേണ്ടതായി വന്നിട്ടുണ്ട്. രണ്ട് തവണയാണ് തൃശ്ശൂരിൽ സുരേഷ് ഗോപി മത്സരിച്ചത് ഇപ്പോൾ സിനിമാതാരങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെ കുറിച്ചാണ് നടൻ ബൈജു സന്തോഷ് സംസാരിക്കുന്നത്. നടൻ മുകേഷിന് ഇനി സീറ്റ് ലഭിക്കുമോ എന്ന് അറിയില്ല. തൃശ്ശൂരിൽ സുരേഷ് ഗോപി ഇത്തവണ ജയിക്കും എന്നാണ് അവിടെയുള്ളവർ പറയുന്നത്. മുകേഷിനു സീറ്റ് കിട്ടുമോ എന്ന് അറിയില്ല. പുതിയ പിള്ളേർക്ക് കൊടുക്കാനാണ് സാധ്യത. തൃശൂരിൽ സുരേഷ് ഗോപിയും മത്സരിക്കുന്നുണ്ട്. അവിടുത്തെ ആളുകൾ പറയുന്നത് ഇത്തവണ സുരേഷ് ഗോപി ജയിക്കും എന്നാണ്. കാരണം കേന്ദ്രത്തിൽ എന്തായാലും ബിജെപിയെ വരൂ എന്നാണ് ഞാൻ കരുതുന്നത്.

അതുകൊണ്ടു തന്നെ സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചാൽ ജില്ലയ്ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായേക്കും. ജയിച്ചാൽ എന്തെങ്കിലും ചെയ്യുന്ന ആളാണ് അദ്ദേഹം എന്നതിൽ യാതൊരു സംശയവുമില്ല. ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് അത്. പക്ഷേ ഇത്തവണ കൂടി ജയിച്ചില്ല എങ്കിൽ ഇനി ഒരിക്കലും ഒരു മത്സരത്തിന് പോകരുത് എന്ന് ഒരിക്കൽ ചിത്രീകരണസമയത്ത് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞിരുന്നു. ഇത് അവസാനത്തെ മത്സരം ആയിരിക്കണം എന്ന് പറഞ്ഞപ്പോൾ ഇനി മത്സരിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി തൃശ്ശൂരിലെ ജനങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത് എന്നും ബൈജു പറയുന്നുണ്ട്. ഗണേഷ് കുമാർ ഒരു സിനിമാ നടൻ എന്നതിലുപരി ഒരു നല്ല രാഷ്ട്രീയക്കാരൻ ആണ്.

ജനങ്ങളുടെ മനസ് അറിയാവുന്ന ഒരു പൊതുപ്രവർത്തകനാണ് അദ്ദേഹം. കാരണം മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹം ഒരുപാട് ശോഭിച്ചിട്ടുണ്ട് എന്നും ബൈജു കൂട്ടിച്ചേർക്കുന്നുണ്ട്. ക്യാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബൈജു തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇതിനു താഴെ നിരവധി ആളുകൾ മികച്ച കമന്റുകളുമായും വിമർശന കമന്റുകളുമായി ഒക്കെ എത്തിയിട്ടുണ്ട്. സുരേഷ് ഗോപിയെ സംബന്ധിച്ചിടത്തോളം ഈ ഒരു വട്ടം കൂടിയെ തൃശ്ശൂരിൽ മത്സരിക്കൂ എന്ന് ബൈജു പറഞ്ഞതിന്റെ അമ്പരപ്പ് പലർക്കും ഉണ്ട് .

The post തൃശൂരിലെ ആളുകൾ പറയുന്നത് ഇത്തവണ സുരേഷ് ഗോപി ജയിക്കും എന്നാണ് appeared first on Mallu Talks.



from Mallu Articles https://ift.tt/dTDSmLC
via IFTTT
Previous Post Next Post