ഇതെന്തൊരു സമൂഹം…? സ്വന്തം കുഞ്ഞിന് അച്ഛനും അമ്മയ്ക്കും പേരിടാൻ പോലും നിയന്ത്രണം ! വൈറലായി വിജയ് മാധവന്റെ വീഡിയോ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സുമൊക്കെയായി സജീവമായിരുന്ന ദേവികയുടെ ഭർത്താവ് വിജയ് മാധവും എല്ലാവർക്കും സുപരിചിതനായ ​ഗായകനാണ്. സംഗീത സംവിധായകനുമാണ് വിജയ്.

മുമ്പ് ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടി ആയിരുന്നു വിജയ്. കഴിഞ്ഞ വർഷം ആദ്യമാണ് ഇവരുടെ വിവാഹം നടന്നത്. രണ്ട് മാസം മുമ്പാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി യുട്യൂബിൽ വ്ലോഗിങ്ങും മറ്റുമായി സജീവമാണ് ദേവികയും വിജയും.

റിയാലിറ്റി ഷോയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ഗായകനാണ് വിജയ് മാധവ്. പരമ്പരകളിലൂടെയായി ശ്രദ്ധിക്കപ്പെട്ട ദേവിക നമ്പ്യാരാണ് വിജയിന്റെ ജീവിതസഖി. അറേഞ്ച്ഡ് മാര്യേജിലൂടെയായാണ് ഇരുവരും ഒന്നിച്ചത്്. യൂട്യൂബ് ചാനലിലൂടെയായി തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും പങ്കിടുന്നുണ്ട്. ഗര്‍ഭിണിയായതും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവെച്ചിരുന്നു. കുഞ്ഞതിഥി എത്തിയ സന്തോഷവാര്‍ത്തയ്‌ക്കൊപ്പമായി മകനെയും ഇരുവരും കാണിച്ചിരുന്നു. ആത്മജ മഹാദേവ് എന്നാണ് മകന് പേരിട്ടത്. ഇത് പെണ്‍കുട്ടിയുടെ പേരല്ലേ, ആത്മജ് എന്നല്ലേ വേണ്ടതെന്നായിരുന്നു ചോദ്യങ്ങള്‍.

പെട്ടെന്ന് വൈറലായി മാറാനോ വെറൈറ്റിക്ക് വേണ്ടിയോ അല്ല മകന് പേരിട്ടത്. ഇപ്പോഴും മകന്റെ പേരിനെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. അതൊന്ന് മാറ്റിയാലെന്താണ്, എന്തിനാണ് വാശി എന്നൊക്കെയാണ് ചോദ്യങ്ങള്‍. ആ പേരൊന്ന് മാറ്റിയാല്‍ തീരാവുന്ന പ്രശ്‌നമല്ലേയുള്ളൂ. ആളുകളുടെ അഭിപ്രായം മാനിക്കുന്നത് കൊണ്ടാണ് പിന്നെയും ഇതേക്കുറിച്ച് സംസാരിക്കുന്നത്. അല്ലാതെ ഇതൊരു ന്യായീകരണമല്ല. കുഞ്ഞിനോട് അത്രയും സ്‌നേഹമുള്ളത് കൊണ്ടാണല്ലോ. ആളുകള്‍ ഇങ്ങനെ പറയുന്നത്.എനിക്ക് ഇതില്‍ ഒരു കോണ്‍ട്രിബ്യൂഷനുമില്ല. ഈശ്വരനിശ്ചയം പോലെ വന്ന പേരാണ്. കല്യാണം കഴിക്കുന്നതിന് മുന്‍പ് വന്ന പേരാണെന്നായിരുന്നു വിജയ് മാധവ് പറഞ്ഞത്. ഇത് എന്റെയോ ദേവികയുടെയോ തീരുമാനമല്ല. മാഷ് കൂടുതലും ഇന്റ്യൂഷനില്‍ വിശ്വസിക്കുന്ന ആളാണ്. അതനുസരിച്ച് പോവുന്ന ആളാണ്. പേരിന്റെ കാര്യത്തിലും അതേപോലെയായിരുന്നു. അതനുസരിച്ച് നമ്മുടെ ജീവിതത്തില്‍ ചെയ്തിട്ടുള്ള കാര്യങ്ങളെല്ലാം നല്ലതായി മാറിയിട്ടേയുള്ളൂ. ഇഷ്ടത്തേക്കാള്‍ കൂടുതല്‍ ശരി അന്വേഷിച്ച് പോവുന്ന ആളാണ് ഞാന്‍ എന്നായിരുന്നു വിജയ് പറഞ്ഞത്.

പേരിനെക്കുറിച്ച് കമന്റ് ചെയ്തവരോട് വെറുപ്പോ ദേഷ്യമോ ഇല്ല. ഇനി ഇതേക്കുറിച്ച് സംസാരിക്കാനുള്ള അവസ്ഥ വരരുത്. ഞങ്ങളിത്രയും പറഞ്ഞിട്ടും അവര്‍ കേള്‍ക്കുന്നില്ലല്ലോ എന്ന് നിങ്ങളാരും കരുതരുത്. ഞങ്ങളുടെ കാര്യം നിങ്ങളെ പറഞ്ഞ് മനസിലാക്കുകയാണ്. നിങ്ങളുടെ കാര്യത്തില്‍ ഈശ്വരനിശ്ചം വന്നാല്‍ അത് നോക്കുമോ, അതോ വേറെ തീരുമാനം എടുക്കുമോ. ഇനിയാരും പേര് മാറ്റണമെന്ന് പറഞ്ഞ് വരരുത്. ഈയൊരു കാര്യത്തില്‍ നിങ്ങളാരും എന്നെ നെഗറ്റീവായി കാണരുത്.

ജെന്‍ഡറില്‍ പോലും വ്യത്യാസമില്ലാത്ത കാലമാണ് ഇത്. പഴയത് പോലെ കളിയാക്കലുകളൊന്നും ഇപ്പോഴത്തെ കാലത്ത് പോസബിളല്ല, ബോഡി ഷെയ്മിംഗ് വലിയ വിഷയമാണ്. അങ്ങനയെുള്ള പ്രശ്‌നങ്ങളൊക്കെ മാറട്ടെ. ആത്മജ വളര്‍ന്ന് വലുതായി എനിക്ക് ഈ പേര് വേണ്ട, ഇത് മാറ്റണം എന്ന് പുള്ളി പറഞ്ഞാല്‍ ഇത് ഈശ്വരനിശ്ചയം എന്ന് പറഞ്ഞ് ഞാ്ന്‍ നില്‍ക്കില്ല. അത് പുള്ളിയുടെ വ്യക്തിപരമായ തീരുമാനമാണ്. നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് പറയുന്നതെന്നായിരുന്നു കമന്റുകള്‍.

ഇതെന്തൊരു സമൂഹം…? സ്വന്തം കുഞ്ഞിന് അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെട്ട പേരിടാൻ പോലും നിയന്ത്രണം. അവനവന്റെ കുഞ്ഞുങ്ങൾക്ക് സ്വന്തം ഇഷ്ട പ്രകാരം പേരിട്ട ആളുകളല്ലേ..?. മറ്റുള്ളവരുടെ സ്വാതന്ത്രത്തിൽ കടന്നുചെല്ലുന്നത് തെറ്റാണ് എന്നാണ് പലരും വിജയിയേയും ദേവികയേയും അനുകൂലിച്ച് കുറിച്ചത്.

The post ഇതെന്തൊരു സമൂഹം…? സ്വന്തം കുഞ്ഞിന് അച്ഛനും അമ്മയ്ക്കും പേരിടാൻ പോലും നിയന്ത്രണം ! വൈറലായി വിജയ് മാധവന്റെ വീഡിയോ appeared first on Mallu Talks.



from Mallu Articles https://ift.tt/lnIf7Cd
via IFTTT
Previous Post Next Post