കയർ പിരിച്ചുള്ള ഉടയാട : കടൽത്തീരത്ത് ഗ്ലാമർ ലുക്കിൽ ദീപ്തി സതി

ഫോട്ടോഷോട്ടുകൾ വ്യത്യസ്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്ന് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികളും. ഓരോരുത്തരും ഫോട്ടോഷോട്ടുകൾ വ്യത്യസ്ത ആശയങ്ങളുമായാണ് പങ്കുവയ്ക്കുന്നത്. നീന എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ദീപ്തി സതിയും വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട് കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്

.കടൽ തീരത്ത് കയറില്‍ തീര്‍ത്ത വസ്ത്രം ധരിച്ച് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പ്രിയതാരം ദീപ്തി സതി ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകരുടെ കമന്റുകൾ സ്വന്തമാക്കിയത്. കയർ ഉപയോഗിച്ചാണ് വസ്ത്രം ഒരുക്കിയിരിക്കുന്നതെന്നാണ് പ്രത്യേകത. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഡെയ്സി ഡേവിഡാണ് മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത്.

മോഡലിംഗ് രംഗത്തിലൂടെ ആണ് ദീപ്തി മലയാളത്തിലേക്ക് കടന്നുവരുന്നത്. ആദ്യമായി അഭിനയിച്ച ചിത്രം തന്നെ ടൈറ്റിൽ റോളിലുള്ളതായിരുന്നു. നീന എന്ന കഥാപാത്രം വളരെ തന്മയത്വത്തോടെയും നാച്ചുറൽ ആയുമാണ് അവതരിപ്പിച്ചത്. പിന്നീട് അങ്ങോട്ട് നിരവധി അവസരങ്ങൾ താരത്തെ തേടി എത്തിയെങ്കിലും ശ്രദ്ധ നേടിയ കഥാപാത്രങ്ങൾ ഒന്നും ദീപ്തിക്ക് ലഭിച്ചിരുന്നില്ല. ഇനിയെടുത്ത് ചുരുക്കം ചില ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും നൃത്തരംഗത്തും അതീവ ശ്രദ്ധ പുലർത്താനുള്ള ദീപ്തി സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇൻഫ്ലുവൻസർ കൂടിയാണ്. ഇതിനുമുമ്പും നിരവധി ഫോട്ടോ ഷൂട്ടുകൾ താരം പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്.

The post കയർ പിരിച്ചുള്ള ഉടയാട : കടൽത്തീരത്ത് ഗ്ലാമർ ലുക്കിൽ ദീപ്തി സതി appeared first on Viral Max Media.



from Mallu Articles https://ift.tt/fTi3lyg
via IFTTT
Previous Post Next Post