പതനടട വയസൽ ആദയ വവഹ അത തനനകകള 36 വയസ കടതലളള ആള ; ആദയ വവഹതത കറചച സനതത

മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് സീനത്ത് വലിയ അഭിനയ മുഹൂര്തങ്ങളൊന്നും മലയാളികൾക്ക് സമ്മാനിച്ചിട്ടില്ലെങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവരാൻ സീനത്തിന് സാധിച്ചു. നാടകമായിരുന്നു സീനത്തിന്റെ തട്ടകമെങ്കിലും ചുവന്ന വിത്തുകൾ എന്ന ചിത്രത്തിലൂടെ സിനിമയിൽ സാന്നിധ്യമറിയിച്ചു. സിനിമ അഭിനയത്തിന് പുറമെ സീരിയലിലും താരം നിറസാന്നിധ്യമായി മാറി കൂടാതെ ഡബ്ബിങ് ആര്ടിസ്റ്റിന്റെ റോളും സീനത്ത് ഏറ്റെടുത്തു ശ്വേതാ മേനോന് വേണ്ടി നിരവധി ചിത്രങ്ങളിൽ സീനത്ത് ശബ്ദം നൽകി.

സിനിമയിലും സീരിയലിലുമായി സീനത്തിന്റെ അഭിനയ ജീവിതം നാൽപ്പത് വർഷം പിന്നിടുകയാണ്. വിവാദങ്ങൾക്കൊന്നും നിന്ന് കൊടുക്കാതെ നൽകിയ വേഷങ്ങൾ ഭംഗിയായി നിർവഹിച്ച താരം തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

നാടകത്തിൽ അരങ്ങ് തകർത്ത് അഭിനയിക്കുന്ന സമയത്താണ് ഏകദേശം പതിനെട്ട് വയസിലാണ് സീനത്ത് വിവാഹിതയാവുന്നത്. കെടി മുഹമ്മദ് എന്ന തിരക്കഥാകൃത്തിനെയാണ് സീനത്ത് ആദ്യം വിവാഹം ചെയ്യുന്നത് കെ ടി മുഹമ്മദിന് സീനത്തിനേക്കാൾ 36 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. പതിനാറു വർഷത്തോളം ഇവർ ഒരുമിച്ച് ജീവിക്കുകയും അതിന് ശേഷം പല കാരണങ്ങൾ കൊണ്ടും വേർപിരിയുകയും ചെയ്തു.

ആസ്മയുടെ അസുഖമുള്ള കെടി യ്ക്ക് മരുന്ന് എടുത്ത് നൽകിയിരുന്നത് താനായിരുന്നെന്നും ആദ്യമായി കെടിയുടെ നാടകത്തിലാണ് താൻ അഭിനയിച്ചതെന്നും അദ്ദേഹത്തിന്റെ സാമിപ്യം താൻ അക്കാലത്ത് ഇഷ്ട്ടപെട്ടിരുന്നെന്നും സീനത്ത് പറയുന്നു. അദ്ദേഹം വീട്ടിൽ വന്ന് തന്നെ പെണ്ണ് ചോദിക്കുകയായിരുന്നു ആദ്യം പ്രായ വ്യത്യാസം തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് എന്റെ സമ്മദത്തോടെ വിവാഹം നടക്കുകയായിരുന്നെന്നും സീനത്ത് പറയുന്നു.

കെ ടി ക്ക് ഫിലിം ഡവലപ്മെന്റ് അസോസിയേഷനിൽ ചെയർമാൻ സ്ഥാനം ലഭിച്ചപ്പോൾ അദ്ദേഹത്തെ വിവാഹം കഴിക്കാൻ താൻ സമ്മതം അറിയിക്കുകയായിരുന്നു. അതൊരു വാശിപ്പുറത്ത് ചെയ്തതാണെന്നും സീനത്ത് പറയുന്നു. ഒരുപാട് പേർ വിവാഹത്തെ എതിർത്തെങ്കിലും താൻ പിന്മാറിയില്ലെന്നും അന്ന് പക്വമായ തീരുമാനം എടുക്കാനുള്ള ബുദ്ധി തനിക്കില്ലായിരുന്നെന്നും സീനത്ത് പറയുന്നു. 16 വർഷത്തോളം ഒന്നിച്ച് ജീവിക്കുകയും പിന്നീട് വേര്പിരിയുകയും ചെയ്തു കെ ടി ക്ക് ശേഷമാണ് അനിൽ കുമാറിനെ വിവാഹം ചെയ്തതെന്നും സീനത്ത് പറയുന്നു.

The post പതിനെട്ടാം വയസിൽ ആദ്യ വിവാഹം അതും തന്നെക്കാളും 36 വയസ് കൂടുതലുള്ള ആളെ ; ആദ്യ വിവാഹത്തെ കുറിച്ച് സീനത്ത് appeared first on Mallu Talks.



from Mallu Articles https://ift.tt/gx64hs7
via IFTTT
Previous Post Next Post