എതര കട തരമനന പറഞഞല അതതര പരസയങങളൽ അഭനയകകലല : രമയ നമപശൻ

മലയാള സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്ത് തെന്നിന്ത്യൻ സിനിമകളിൽ അടക്കം സ്ഥാനം നേടിയെടുത്ത താരമാണ് രമ്യ നമ്പീശൻ. മലയാളത്തിൽ തുടക്ക സമയത്ത് സജീവമായിരുന്നു എങ്കിലും ഇപ്പോൾ താരത്തിനെ വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് തേടി വരുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിരായാണ് രമ്യ അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം. എന്നാൽ തമിഴിൽ താരം ഇപ്പോൾ സജീവമാണ്.

സിനിമ നടി എന്നതിന് പുറമെ ഗായിക, അവതാരിക എന്നീ മേഖലയിലും താരം കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. നിലപാടുകൾ തുറന്ന് പറയാറുള്ള രമ്യക്ക് പലപ്പോഴും സൈബർ അറ്റാക്കുകളും നേരിടാറുണ്ട്. തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് രമ്യ ഇപ്പോൾ. സിനിമകളിൽ അഭിനയിക്കുണ്ടെങ്കിലും ഇപ്പോൾ പരസ്യങ്ങളിൽ അഭിനയിക്കാറില്ലന്നും പത്ത് വർഷം മുൻപുള്ള തന്റെ ചിന്തയല്ല ഇപ്പോൾ ഉള്ളതെന്നും രമ്യ പറയുന്നു.

ആദ്യക്കാലത്ത് വെളുപ്പ് നിറമാണ് സൗന്ദര്യം എന്ന് താൻ കരുതിയിരിന്നുവെന്നും എന്നാൽ അതിൽ കാര്യമില്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞെന്നും രമ്യ പറയുന്നു. ആദ്യ സമയങ്ങളിൽ സൗന്ദര്യ വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ എത്ര കോടി പ്രതിഫലമായി തനിക്ക് തരാമെന്ന് പറഞ്ഞാലും പരസ്യത്തിൽ അഭിനയിക്കില്ലന്നും മറ്റ് ഭാഷകളെക്കാൾ തനിക്ക് കംഫേർട്ട് ലഭിക്കുന്നത് മലയാളത്തിലാണെന്നും രമ്യ കൂട്ടിച്ചേർത്തു.

The post എത്ര കോടി തരാമെന്ന് പറഞ്ഞാലും അത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ല : രമ്യ നമ്പീശൻ appeared first on Mallu Talks.



from Mallu Articles https://ift.tt/8y0PYa9
via IFTTT
Previous Post Next Post