അപപകക എപപഴ അമമ അടതത വണ ടനനസ കണലണ പരയ വനദ സനമകള കണറണട വദശതതളള അചഛനറ വശഷങങൾ പങകടട വജയ

മലയാളത്തിന്റെ അഭിമാനമാണ് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ്. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമായ അദ്ദേഹത്തിന് ആരാധകരും അനവധിയാണ്. ഇപ്പോൾ പൊതു പരിപാടികളിലൊന്നും സജീവമല്ല. വിദേശത്താണ് ഇപ്പോൾ യേശുദാസ് താമസിക്കുന്ന്. അവിടെ നിന്നുള്ള ചില ചിത്രങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. വിജയ് തന്റെ അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

താരത്തിന്റെ വാക്കുകൾ.

ഒരുപാട് സമയമെടുത്താണ് താനൊരു നല്ല ഗായകനായി പേരെടുത്തത്. അഭിനയത്തിലും മികച്ചതാവണമെന്നാണ് ആഗ്രഹം. അഭിനയത്തിലോ സംഗീത സംവിധാനത്തിലോ അധികം നേട്ടങ്ങളുണ്ടായിട്ടില്ല. അതെല്ലാം മുന്നോട്ടുള്ള യാത്രകളിൽ വന്നു ചേരും. എഴുത്തോ, സംവിധാനമോ അങ്ങനെ ചെയ്യണമെന്നു തോന്നുന്ന എല്ലാം ഈ ഒറ്റ ജന്മത്തിൽ ചെയ്യും. ആഗ്രഹമുള്ള എല്ലാം ശ്രമിച്ച്‌, അജണ്ടയോ വലിയ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഈ യാത്ര ആസ്വദിക്കുക എന്നതാണ് തന്റെ മോട്ടോ.

അപ്പയും (യേശുദാസ്) അതുപോലെ ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ച്‌ ജീവിക്കുകയാണ്. എപ്പോഴും അമ്മ അടുത്തു വേണമെന്നു മാത്രം. ടെന്നിസ് കാണലാണ് പ്രിയ വിനോദം. സിനിമകളും കാണാറുണ്ട്. ഇടയ്‌ക്കു പുതിയ പാട്ടുകളുടെ അഭിപ്രായം ചോദിക്കുന്നവരോട് പാട്ടു കേട്ടു നിർദ്ദേശങ്ങൾ പറയാറുണ്ടെന്നും വിജയ് പറയുന്നു. 

അമേരിക്കയിൽ വിശ്രമജീവിതം നയിക്കുകയാണ് യേശുദാസ് ഇപ്പോൾ. അടുത്തിടെ അണ്ണാറക്കണ്ണന് തീറ്റ കൊടുക്കുന്ന യേശുദാസിന്റെ വീഡിയോ വൈറലായിരുന്നു. അപ്പയുടെ പേരിനോടു മാത്രം ചേർത്ത് തന്നെ തിരിച്ചറിയുമ്പോൾ ആദ്യമൊക്കെ ചെറിയ അമർഷം തോന്നാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിൽ സന്തോഷമാണെന്നും വിജയ് കൂട്ടിച്ചേർത്തു. ‘എന്നെ ഞാനാക്കിയതിൽ ഒരു വലിയ പങ്ക് അപ്പയ്‌ക്കുണ്ട്’, വിജയ് പറഞ്ഞു.

The post അപ്പക്ക് എപ്പോഴും അമ്മ അടുത്തു വേണം, ടെന്നിസ് കാണലാണ് പ്രിയ വിനോദം, സിനിമകളും കാണാറുണ്ട്, വിദേശത്തുള്ള അച്ഛന്റെ വിശേഷങ്ങൾ പങ്കിട്ട് വിജയ് appeared first on Mallu Talks.



from Mallu Articles https://ift.tt/oQy25UJ
via IFTTT
Previous Post Next Post