ലഹരി വിരുദ്ധ സന്ദേശത്തിന്റെ പേരിലുണ്ടായ വിമര്‍ശനത്തെക്കുറിച്ച് പ്രതികരിച്ച് നടന്‍ ടിനി ടോം. മക്കള്‍ നന്നായി വരാനാണല്ലോ എതൊരു അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. ആരും ലഹരിയില്‍ വീഴരുത്. ലഹരി വിരുദ്ധ സന്ദേശം നല്‍കിയതിന്റെ പേരില്‍ ചെറിയൊരു വിഭാഗം മാത്രമാണ് വിമര്‍ശിച്ചത്.
സത്യത്തിനും നന്മയ്ക്കും മാത്രമേ അവസാന വിജയമുണ്ടാകൂ എന്ന് എല്ലാവരും കാണിച്ചു തന്നിട്ടുണ്ട്’- ടിനി ടോം പറഞ്ഞു. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കാലടി ശ്രീ ശാരദ വിദ്യാലയം സംഘടിപ്പിച്ച പരിപടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് ഉപയോഗിച്ചതിനാല്‍ ഒരു നടന്റെ പല്ല് പൊടിഞ്ഞു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളായിരുന്നു ടിനി ടോം നേരത്തെ ഉന്നയിച്ചത്. തന്റെ മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടി മൂലം വേണ്ടെന്നുവച്ചെന്നുമാണ് ടിനി ടോം അഭിമുഖത്തില്‍ പറഞ്ഞത്.
സിനിമയില്‍ പലരും ലഹരിക്ക് അടിമകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരള സര്‍വ്വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലഹരിക്കെതിരായ പൊലീസിന്റെ യോദ്ധാവ് ബോധവത്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.
The post അന്ന് എനിക്കെതിരെ പ്രതികരിച്ചത് ചെറിയൊരു വിഭാഗം, മക്കള്‍ നന്നായി വരാനാണല്ലോ എതൊരു അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്:ടിനി ടോം appeared first on Mallu Talks.
from Mallu Articles https://ift.tt/5Ciq2So
via IFTTT