മലയാളികളുടെ പ്രിയ നടിയാണ് അനുപമ പരമേശ്വരൻ. തമിഴിലും തെലുങ്കിലും നടി സജീവമാണ്. പതിമൂന്ന് മില്യൺ ഫോളോവേഴ്സാണ് അനുപമയ്ക്കുള്ളത്. അനുപമയുടെ പുതിയ പോസ്റ്റ് ആ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. എന്തിനാണ് ഇതുപോലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് എന്നാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
‘
എന്തിനാണ് ഇങ്ങനെ എക്സ്പോസ് ചെയ്യുന്നത്. എല്ലാം എക്സ്പോസ് ചെയ്ത് കാണിക്കുന്നതല്ല നല്ല സ്വഭാവം, മറ്റുള്ളവരോട് എളിമയോടെയും ദയയോടും പെരുമാറുന്നതാണ് നല്ല സ്വഭാവം. ഇത് വളരെ മോശമാണ്. നിങ്ങൾ ആരാധകരെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവർ ആഗ്രഹിക്കുന്നത് പോലെ വസ്ത്രം ചെയ്യൂ, ഇങ്ങനെ കാണിക്കല്ലേ’, എന്നായിരുന്നു ഒരാളുടെ കമന്റ്.
‘പതിയെ വെറുത്ത് പോവുകയാണ്. നിങ്ങളെ ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നില്ല, ബോളിവുഡിന്റെ എഫക്റ്റ് തെന്നിന്ത്യൻ സിനിമകളിലും കണ്ടുതുടങ്ങി, ഇതുപോലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ഞങ്ങൾ ആരാധകർക്കാണ് വേദനിക്കുന്നത്, നിങ്ങൾ മാറി പോയി. ഞങ്ങൾക്ക് പഴയ അനുപമയെയാണ് വേണ്ടത്, നിങ്ങളോടുള്ള ബഹുമാനം പോകുന്നു’ എന്നിങ്ങനെയുള്ള കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്.
അഭിനയം മാത്രമല്ല ഇടയ്‌ക്കൊക്കെ സഹസംവിധായികയായും അനുപമ പ്രവർത്തിക്കാറുണ്ട്. പ്രേമം ഹിറ്റ് അടിച്ച ശേഷം മലയാളം വിട്ട് തെലുങ്കിലേക്ക് ചേക്കേറിയ അനുപമ ജോമോന്റെ സുവിശേഷങ്ങൾ എന്ന ദുൽഖർ ചിത്രത്തിലൂടെയാണ് പിന്നീട് മടങ്ങി വന്നത്. ശേഷം മണിയറയിലെ അശോകൻ, കുറുപ്പ് തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തു. ഒരു മുഴുനീള നായിക വേഷം അനുപമ മലയാളത്തിൽ ഇതുവരേയും ചെയ്തിട്ടില്ല. പ്രേമത്തിലും മൂന്ന് നായികമാരിൽ ഒരാളായിരുന്നു അനുപമ. തമിഴിൽ ധനുഷ് അടക്കമുള്ള മുൻനിര താരങ്ങളുടെ നായികയായിട്ടുണ്ട് അനുപമ.
The post എന്തിനാണ് ശരീരം ഇങ്ങനെ എക്സ്പോസ് ചെയ്യുന്നത്, ഞങ്ങൾക്ക് വേണ്ടത് പഴയ അനുപമയെ, ആരാധകർ appeared first on Mallu Talks.
from Mallu Articles https://ift.tt/iRYVgck
via IFTTT