നിരവധി മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ദേവിക നമ്പ്യാർ. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ സുപരിചിതനായ വിജയ് മാധവാണ് ദേവികയെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹവും തുടർന്നുള്ള വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഈ അടുത്തായിരുന്നു താരങ്ങൾക്ക് മകൻ പിറന്നത്. ആത്മജ മഹാദേവ് എന്നാണ് മകന് നൽകിയിരിക്കുന്ന പേര്. ദേവിക ഗർഭിണി ആയത് മുതലുള്ള എല്ലാ വിശേഷങ്ങളും പ്രേക്ഷകരമായി പങ്കു വയ്ക്കാറുണ്ടായിരുന്നു. ഇരുവരുടെയും യൂട്യൂബ് ചാനലിനും ഫേസ്ബുക്കിനും ഒരുപാട് സബ്സ്ക്രൈബേഴ്സും കാഴ്ചക്കാരും ഉണ്ട്.
ഇപ്പോഴിതാ ആത്മജ എന്ന പേര് നൽകിയ താരങ്ങളുടെ ഏറ്റവും പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടന വീഡിയോയാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മ്യൂറൽ സ്ഥാപനത്തിന് ഉദ്ഘാടനം നിർവഹിച്ചത് മകൻ ആത്മജ മഹാദേവ തന്നെയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ ശ്രദ്ധ നേടിയെടുത്തത്. തുടർന്ന് എല്ലാവരും മധുരം പങ്കു വയ്ക്കുകയും തിരികൊളുത്തുകയും ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു.
അതിനു ശേഷം താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കുറിപ്പും ശ്രദ്ധ നേടി. ആത്മജ സെൻറർ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വീണ്ടും ഒരെണ്ണം കൂടി ബുക്കിംഗ് ആയി എന്നും എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും വേണമെന്ന് താരങ്ങൾ കുറിച്ചു.
പൂർണ്ണരൂപം ഇങ്ങനെ: ആത്മജ സെൻറ്റർ’ ആത്മജ മഹാദേവ് തന്നെ ഇന്നലെ ഉദ്ഘാടനം ചെയ്തു …ആദ്യ ഉദ്ഘാടനം കഴിഞ്ഞപ്പോൾ തന്നെ ആത്മജക്ക് അടുത്ത ഒരെണ്ണം കൂടി ബുക്കിംഗ് ആയി … എല്ലാരുടേയും സ്നേഹവും പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും കൂടെ പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു !!!
The post ആത്മജയ്ക്കൊപ്പം ജീവിതത്തിലെ പുതിയ കാൽവെപ്പ്!!! ദേവികയ്ക്കും വിജയ്ക്കും ആശംസകളുമായി ആരാധകർ appeared first on Viral Max Media.
from Mallu Articles https://ift.tt/eOUDByS
via IFTTT