എനകക ഇനയ എനതകകയ മസസഗ ആയ തനനറണട; ഒര സനമ ശരദധകകപപടടല പനനട വരനന റളകളകക എലല സമയ ഉണടക: അപരണ ബലമരള

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക മനസുകളില്‍ ഇടം നേടിയ താരമാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം മുതല്‍ ധൂമം വരെ എത്തി നില്‍ക്കുന്ന താര്ത്തിന്റെ കരിയറില്‍ ഏറ്റക്കുറച്ചിലുകള്‍ ഏറെയാണ്.

സുരറൈ പോട്ര് എന്ന സിനിമയിലെ ഗംഭീര പ്രകടനം കൊണ്ട് മികച്ച നടിയ്‌ക്കുള്ള പുരസ്‌കാരവും താരത്തേ തേടിയെത്തി. ഇപ്പോഴിതാ സിനിമാ ജീവിതത്തെക്കുറിച്ച്‌ മനസു തുറന്നിരിക്കുകയാണ് അപര്‍ണ ബാലമുരളി.

താരത്തിന്റെ വാക്കുകള്‍.

‘ദേശീയ അവാര്‍ഡ് ലഭിച്ചു എന്നതിലുപരി സുററൈ പോട്ര് എന്ന സിനിമയ്‌ക്ക് ശേഷം എനിക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. എനിക്ക് ഇനിയും എന്തെക്കെയോ മിസ്സിംഗ് ആയി തോന്നുന്നുണ്ട്. ഒരു സിനിമ ശ്രദ്ധിക്കപ്പെട്ടാല്‍ പിന്നീട് വരുന്ന റോളുകള്‍ക്ക് എല്ലാം സാമ്യം ഉണ്ടാകും. അത് തിരിച്ചറിയാതെ സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കും. കുറേ സിനിമകളില്‍ സീരിയസായ വേഷം ചെയ്‌തെന്നും അപര്‍ണ ചൂണ്ടിക്കാട്ടി.

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് സൂറെൈറെ പോട്ര് എന്ന സിനിമയും അതിന് ലഭിച്ച ദേശീയ അവാര്‍ഡും. അതിന് വേണ്ടിയെടുത്ത ശ്രമങ്ങളുടെ ഫലമായിരുന്നു അത്. എല്ലാ സിനിമകളിലും പെര്‍ഫെക്ഷന് ശ്രമിക്കും. പക്ഷെ ചില സാഹചര്യങ്ങളാല്‍ നടക്കണമെന്നില്ല. സൂററൈ പോട്രിന് ഭയങ്കരമായ പ്ലാനിംഗ് ആയിരുന്നു. എല്ലാ സിനിമയിലും അങ്ങനെയൊരു പ്രോസസ് ആകണമെന്നില്ല. നമുക്ക് പരാതി പറയാൻ പറ്റില്ല. ചില സമയത്ത് സെറ്റില്‍ വന്ന ശേഷം ആയിരിക്കും ബാക്കി ആള്‍ക്കാരെ പരിചയപ്പെടുന്നത്. സന്തോഷകരമല്ലാത്ത ചില സാഹചര്യങ്ങള്‍ വരുമ്ബോഴായിരിക്കും നമ്മള്‍ തിരിച്ചറിയുന്നത്. ചില സിനിമകളുടെ പകുതിക്ക് വെച്ചായിരിക്കും ഇത് തിരിച്ചറിയുന്നത്. അപ്പോള്‍ നന്നായി പെര്‍ഫോം ചെയ്യാൻ പറ്റില്ല. എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടെങ്കില്‍ അത് ഓണ്‍സ്‌ക്രീനില്‍ കാണും. ടീം എന്നത് വളരെ പ്രധാനമാണ്.”

The post എനിക്ക് ഇനിയും എന്തെക്കെയോ മിസ്സിംഗ് ആയി തോന്നാറുണ്ട്; ഒരു സിനിമ ശ്രദ്ധിക്കപ്പെട്ടാല്‍ പിന്നീട് വരുന്ന റോളുകള്‍ക്ക് എല്ലാം സാമ്യം ഉണ്ടാകും: അപര്‍ണാ ബാലമുരളി appeared first on Mallu Talks.



from Mallu Articles https://ift.tt/7OIcxvN
via IFTTT
Previous Post Next Post