തെലുങ്ക് സിനിമയുടെ പ്രിയപ്പെട്ട താരം രാംചരണും ഭാര്യ ഉപാസനയും ആദ്യത്തെ കണ്മണിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം ഉള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചാണ് രാംചരൻ പേര് ആരാധകരെ അറിയിച്ചത്.
ലളിത സഹസ്രനാമത്തിൽ നിന്നാണ് കുഞ്ഞിന് പേര് തെരഞ്ഞെടുത്തത്. വളരെ ദൈവികമായ അനുഭവം സമ്മാനിക്കുന്ന വളരെ പരിശുദ്ധമായ ഊർജ്ജം എന്നാണ് പേരുകൊണ്ട് അർത്ഥമാക്കുന്നത്. ക്ലിൻ കാര കോനിഡാല എന്നാണ് കുഞ്ഞിന് നൽകിയ പേര്. വളരെ നല്ല പേരാണ്, ദൈവം നിന്നെ അനുഗ്രഹിക്കും, ഈ സന്തോഷം വിലമതിക്കാത്തതാണ് എന്നായിരുന്നു പോസ്റ്റിനു താഴെ ആരാധകർ കമൻറുകൾ എഴുതിയത്.
ജൂൺ ഇരുപതാം തീയതി ആയിരുന്നു താരതമ്പതികൾക്ക് കുഞ്ഞ് ജനിച്ചത്. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ സമയം രാംചരനും ഭാര്യയും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. “ഉപാസനയും കുഞ്ഞും വളരെ സുഖമായി വരികയാണെന്നും എല്ലാ ഡോക്ടർമാരോടും അപ്പോളോ ആശുപത്രിയിലെ എല്ലാ ജീവന പ്രവർത്തകരോടും നന്ദി പറയുകയാണെന്നും കുഞ്ഞു ഉപാസനയും ആരോഗ്യവതികൾ ആണെന്നും വളരെ നല്ല ഡോക്ടർമാർ ഉണ്ടായിരുന്നതുകൊണ്ട് പേടി ഒന്നും ഇല്ലായിരുന്നു തങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും നിങ്ങളുടെ അനുഗ്രഹം എന്നും കുഞ്ഞിനൊപ്പം ഉണ്ടാകണമെന്നും ഞങ്ങൾ കുഞ്ഞിന് ഒരു പേര് കണ്ടുവെച്ചിട്ടുണ്ടെന്നും വളരെ വൈകാതെ തന്നെ നിങ്ങളെ അറിയിക്കും എന്നും” അദ്ദേഹം കുഞ്ഞ് ജനിച്ച ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
The post ടോളിവുഡ് ആകാംക്ഷയോടെ കാത്തിരുന്ന ആ പേരിതാ !!!മകളുടെ പേര് വെളിപ്പെടുത്തി രാംചരൻ appeared first on Viral Max Media.
from Mallu Articles https://ift.tt/9hXDOp7
via IFTTT