മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. ഒരിടവേളയ്ക്കു ശേഷം നടി അഭിനയജീവിതത്തിൽ സജീവമായിരിക്കുകയാണിപ്പോൾ അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു.
ഇന്ന് ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലാണ് താരം. സോഷ്യൽമീഡിയയിലും നവ്യ സജീവമാണ്. ഇപ്പോഴിതാ കുട്ടിക്കാലത്തു നടന്ന ഒരു സംഭവത്തെക്കുറിച്ച് നവ്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് താൻ ഒപ്പിച്ച ഒരു കുസൃതി വലിയ ദുരന്തമായി മാറിയിരിന്നുവെന്നും തന്റെ അനുജൻ ജനിച്ചപ്പോൾ തനിക്ക് വലിയ സന്തോഷമായിരുന്നുവെന്നും അവൻ തന്നെ നന്നായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും നവ്യ പറയുന്നു. ഒരു ദിവസം വീട്ടിൽ അച്ഛനും അമ്മയുമുണ്ടായിരുന്നില്ല.
കണ്ണനെ നോക്കാൻ തന്നെയായിരുന്നു ഏൽപ്പിച്ചിരുന്നതെന്നും അവൻ തന്റെ ബുക്കിലെല്ലാം കുത്തിവരച്ചിട്ടുവെന്നും അത് കണ്ടപ്പോൾ തനിക്ക് ദേഷ്യം വന്നുവെന്നും അവനെ തള്ളി താഴേക്കിട്ടുവെന്നും അവൻ ചെന്നുവീണത് ചെടിച്ചട്ടിക്കിടയിലേക്കായിരുന്നുവെന്നും നവ്യ പറയുന്നു. വീഴ്ചയിൽ ചെടിച്ചട്ടിയിൽ തലയിടിച്ച് ചോര വരാൻ തുടങ്ങി.
അവന്റെ ബോധവും പോയി പിന്നീട് അമ്മയും അച്ഛനും വന്നാണ് അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അപ്പോഴത്തെ കണ്ണന്റെ അവസ്ഥ കണ്ട് അവൻ മരിച്ചുവെന്നായിരുന്നു വീട്ടിലെ സാഹയത്തിന് നിൽക്കുന്ന ചേച്ചി കരുതിയതെന്നും പേടിച്ച് ചേച്ചി ചോറിൽ എലിവിഷം ചേർത്ത് കഴിച്ചുവെന്നും ഇക്കാര്യംമെല്ലാം പുസ്തകത്തിൽ എഴുതിയപ്പോഴാണ് വീട്ടുകാരെല്ലാം അറിഞ്ഞതെന്നും താരം പറയുന്നു.
The post അനുജനെ തള്ളി താഴെയിട്ടു, വീഴ്ചയിൽ അവന്റെ ബോധം പോയി, അവൻ മരിച്ചുവെന്ന് കരുതി ഞങ്ങളെ നോക്കാൻ നിന്ന ചേച്ചി എലിവിഷം കഴിച്ചു- നവ്യ നായർ appeared first on Mallu Talks.
from Mallu Articles https://ift.tt/yHNqwbn
via IFTTT