ഒരുഭാഗത്ത് ആരാധകരെ സന്തോഷിപ്പിക്കുകയും മറുഭാഗത്ത് ബിസിനസ് അടിപൊളിയായി നടത്തുകയും ചെയ്യുന്ന കലാകാരിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സിനിമ മേഖലയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിലും ചാനലുകളിലും ഒക്കെ വളരെ ആക്ടീവ് ആണ്. ഏറ്റവും ഒടുവിലായി നടി അഭിനയിച്ച ചിത്രം തുറമുഖം ആയിരുന്നു.
രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യ കഥാപാത്രമായാണ് പൂർണിമ എത്തിയത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിലും ഭാഗമായിരുന്നു.നടൻ ഇന്ദ്രജിത്തിനെ വിവാഹം കഴിച്ചത് അതിനുശേഷം അതിനേരംഗത്ത് നടി സജീവം ആയിരുന്നില്ല. പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത് തൻറെ ബിസിനസ് മേഖലയിലായിരുന്നു.
വളരെ പെട്ടെന്ന് ആയിരുന്നു ബിസിനസ് മേഖല പന്തലിച്ചത്. പ്രാണ എന്ന പേര് നൽകിയ വിപണന മേഖല വളരെയധികം മലയാളികളിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഈ ഓണക്കാലത്ത് നിരവധി സ്റ്റൈലിഷ് സാരികളുമായി നടി പ്രേക്ഷകർക്കും മുന്നിൽ എത്തിയിരുന്നു.ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രങ്ങളുമായി നടി ആരാധകരെ വീണ്ടും ഇൻറർടൈൻ ചെയ്യുകയാണ്. വളരെ ക്ഷീണിത യാണെങ്കിലും വിശപ്പിന് ഒരു കുറവുമില്ല എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.
പൂർണിമയുടെ രണ്ട് പെൺമക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്. മൂത്തമകൾ പ്രാർത്ഥന ലണ്ടനിൽ മ്യൂസിക് പഠനത്തിനായി പോയിരിക്കുകയായിരുന്നു. രണ്ടാമത്തെ മകളും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.
The post നല്ല ക്ഷീണവും വിശപ്പും ഉണ്ട്, പക്ഷേ ഞാൻ ഹാപ്പിയാണ്!!! പുത്തൻ ചിത്രങ്ങളുമായി പൂർണിമ appeared first on Viral Max Media.
from Mallu Articles https://ift.tt/89eV2qv
via IFTTT