ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ഇപ്പോൾ ഞാൻ ലോകത്തെ കാണുന്നത് പുതിയ ഒരു മീര ആയിട്ടാണ്, തുറന്നു പറഞ്ഞ് മീര ജാസ്മിൻ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീര ജാസ്മിൻ. സിനിമയിൽ വീണ്ടും സജീവമാകുകായണ്‌ താരം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മകൾ എന്ന സത്യൻ അന്തി ക്കാട് ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയ മീരയുടേ തായി തമിഴിലും മലയാളത്തി ലുമായി ഗംഭീര പ്രോജക്ടുകളാണ് ഒരുങ്ങുന്നത്. അതിന്റെ സന്തോഷത്തിലാണ് മീര ജാസ്മിൻ. അതിനിടെ കഴിഞ്ഞ വർഷങ്ങളിൽ തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് മീര.

ചേച്ചി നിർബന്ധം പിടിച്ചപ്പോഴാണ് ക്വീൻ എലിസബത്തിലേക്ക് ഞാൻ വന്നത്. ആ സമയം ഞാൻ യുഎസ്സിൽ ആയിരുന്നു. ഞാൻ പഴയതിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ട്. ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു. ഇപ്പോൾ ഞാൻ ലോകത്തെ കാണുന്നത് പുതിയ ഒരു മീര ആയിട്ടാണ്. ജീവിതത്തിലും കരിയറിലുമെല്ലാം പലവിധ പ്രതി സന്ധികളിലൂടെ മീരയ്ക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം മീര ചങ്കുറ്റത്തോടെയാണ് നേരിട്ടത്. മനസാക്ഷിക്ക് എതിരായിട്ട് ഒരു കാര്യവും ചെയ്തിട്ടില്ല, മനപ്പൂർവമായി ആരെയും വേദനിപ്പിച്ചിട്ടില്ല, നെഗറ്റീവ് ആളുകളെ ഇഷ്ടമല്ലെന്നുമാണ് ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് മീര ഒരിക്കൽ പ്രതികരിച്ചത്. ഒരു ഷോപ്പിങിന് പോലും ഒറ്റയ്ക്ക് പോകാൻ പേടിച്ചിരുന്ന ഒരു സമയം തനിക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതൊക്കെ മാറിയെന്നും തിരിച്ചുവരവിന്റെ തുടക്കത്തിൽ മീരപറയുകയുണ്ടായി.

അതേ സമയം 2014 ഫെബ്രുവരിയിലാണ് തിരുവനന്തപുരം സ്വദേശി അനിൽ ജോൺ ടൈറ്റസുമായി മീരയുടെ വിവാഹം നടന്നത്. വിവാഹ ശേഷം ഭർത്താവിനൊപ്പം മീര ദുബായിലേക്ക് പോയിരുന്നു. പിന്നീട് ഇതിനുമപ്പുറം, പത്ത് കല്പനകൾ എന്നീ സിനിമകളിൽ മാത്രമാണ് മീര അഭിനയിച്ചത്. അതിനിടെ കാളിദാസ് ജയറാം നായകനായെത്തിയ പൂമരത്തിൽ അതിഥി വേഷത്തിലും നടി എത്തിയിരുന്നു. അനിലുമായുള്ള വിവാഹബന്ധം തകർന്നതായി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ മീര ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

The post ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ഇപ്പോൾ ഞാൻ ലോകത്തെ കാണുന്നത് പുതിയ ഒരു മീര ആയിട്ടാണ്, തുറന്നു പറഞ്ഞ് മീര ജാസ്മിൻ appeared first on Mallu Talks.



from Mallu Articles https://ift.tt/ecPdUjw
via IFTTT
Previous Post Next Post