ഗണപതി മിത്താണെന്ന് ആരെങ്കിലും പറഞ്ഞാൽ സഹിക്കുമോ? കിടിലൻ പ്രസം​ഗവുമായി അനുശ്രീ

ഗണപതി മിത്താണെന്ന് പറഞ്ഞാൽ സഹിക്കുമോയെന്ന് നടി അനുശ്രീ . ഒറ്റപ്പാലത്ത് ഗണേശോത്സ വത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുകയാ യിരുന്നു നടി. സ്പീക്കർ എ എൻ ഷംസീറിന്റെ ‘മിത്ത്’ പരാമർശവുമായി ബന്ധപ്പെട്ട വിവാദ ത്തിനിടെയാണ് അനുശ്രീയുടെ പ്രതികരണം.

“ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി മിത്താണ്. നമ്മൾ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്‍റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അ‍ങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്’’ അനുശ്രീ പ്രസംഗത്തില്‍ പറയുന്നു.

ഉണ്ണി മുകുന്ദനും വിഷയത്തില്‌ രംഗത്ത് എത്തിയിരുന്നു. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയുമെന്നും അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയുന്ന സ്ഥിതി വരുമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ. മറ്റ് മതങ്ങളിലെ വിശ്വാസത്തേയും ആചാരത്തേയും ദൈവങ്ങളേയും കുറിച്ച് പറയാൻ പോലും ആര്‍ക്കും ധൈര്യമില്ല.

ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി സംസാരിക്കാൻ മടിച്ച് നിൽക്കരുതെന്നും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിനായക ചതുര്‍ത്ഥി ആഘഷത്തിൽ പങ്കെടുത്ത് ഉണ്ണി മുകുന്ദൻ പറഞ്ഞത്.

The post ഗണപതി മിത്താണെന്ന് ആരെങ്കിലും പറഞ്ഞാൽ സഹിക്കുമോ? കിടിലൻ പ്രസം​ഗവുമായി അനുശ്രീ appeared first on Mallu Talks.



from Mallu Articles https://ift.tt/TkpgNwG
via IFTTT
Previous Post Next Post