‘ചീപ്പ്’ കൊണ്ടുള്ള വസ്ത്രം ധരിച്ച് ഉർഫി ജാവേദ്, പുത്തൻ പരീക്ഷണത്തിന് വിമർശനം

ഹിന്ദി ടെലി വിഷന്‍ സീരിയലു കളിലൂടെ തുടങ്ങി പിന്നീട് ബിഗ് ബോസിലൂടെ ​പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഉർഫി ജാവേദ്. അതിനു ശേഷം ഉര്‍ഫി ശ്രദ്ധിക്കപ്പെട്ടത് വസ്ത്ര പരീക്ഷണങ്ങളിലൂടെയാണ്. ആരും ചിന്തിക്കുക പോലു മില്ലാത്ത വേഷ വിധാനവുമായാണ് ഉർഫി സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെടാറുള്ളത്.

ബോൾഡ് ഫാഷൻ ലുക്കുകളിൽ എത്തി ആരാധകരുടെ മനംകവർന്ന നടിയാണ് ഉർഫി ജാവേദ്. വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് ഉർഫി പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇടം നേടാറുള്ളത്. പലപ്പോഴും ഉർഫിയുടെ വസ്ത്രങ്ങൾ ക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരാറുള്ളതെങ്കിലും അതൊന്നും താരം കാര്യമാക്കാറില്ല. ഇപ്പോഴിതാ തല മുടി ചീകുന്ന ചീപ്പ് വെച്ചിട്ടാണ് താരത്തിന്റെ പുത്തൻ പരീക്ഷണം

തന്റെ സുഹൃത്തിന് തലമുടി ചീകി കൊടുക്കുന്നതിനിടൊണ് ഉർഫിയ്ക്ക് പുത്തൻ പരീക്ഷണം മനസിലേക്ക് വരുന്നത്. പിന്നീട് പലനിറത്തിലും ആകൃതിയിലുമുള്ള ചീപ്പുകൾ കൊണ്ട് ഉർഫി വസ്ത്രം ധരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഹെയർ കോമ്പ് ഡ്രസ് എന്ന ക്യാപ്ഷനും നൽകിയാണ് താരം പുതിയ വീഡിയോ പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Uorfi (@urf7i)

The post ‘ചീപ്പ്’ കൊണ്ടുള്ള വസ്ത്രം ധരിച്ച് ഉർഫി ജാവേദ്, പുത്തൻ പരീക്ഷണത്തിന് വിമർശനം appeared first on Mallu Talks.



from Mallu Articles https://ift.tt/dpLxwQs
via IFTTT
Previous Post Next Post