ദീപിക പദുകോണിന്റെ ഷോർട്സ് കണ്ട് ഇത്ര ചെറിയ ഡ്രസ് ആണോ ഇടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട്, പക്ഷെ ആ ഞാൻ ഇപ്പോൾ മാറി, തുറന്നു പറഞ്ഞ് അനശ്വര

മലയാള സിനി മയിലും മലയാളി പ്രേക്ഷ കരുടെ മനസിലും ഇടം കണ്ടെത്തിയ യുവ നടിയാണ് അനശ്വര രാജൻ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. തന്റെ ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെ അനശ്വര സോഷ്യൽ മീഡിയയിൽ തരംഗം തീർക്കാറുണ്ട്. അതേ സമയം ഗ്ലാമറസായി വസ്ത്രം ധരിക്കുന്നതിന്റെ പേരിൽ സോഷ്യൽ മീഡിയയുടെ സാദാചാര ആക്രമണവും അനശ്വര നേരിടാറുണ്ട്.

ഇപ്പോഴിതാ ഒരിക്കൽ ഷോർട്‌സ് ഇടുന്നതിനെ കുറിച്ച് അനശ്വര പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ആളുകൾ ഇപ്പോൾ മാറുന്നുണ്ട്. പണ്ട് ഹിന്ദി സിനിമകളൊക്കെ കാണുമ്പോൾ ദീപിക പദുകോണിന്റെ ഷോർട്ട് ഡ്രസൊക്കെ കണ്ട് ഇത്രയ്ക്ക് ചെറുതാക്കണമോ എന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്. അത് എന്റെ ചെറുപ്പത്തിലാണ്. ആ ഞാൻ ഇത്രയും മാറിയപ്പോൾ അതിനൊപ്പം ആളുകളും മാറിയിട്ടുണ്ട്.

മാറികൊണ്ടിരിക്കുകയാണ്. ഡ്രസിനെ കുറിച്ച് ആളുകൾ കമന്റ് പറയുമ്പോൾ ഞാൻ അതിനെ കാര്യമായി എടുക്കാറില്ല. പുറത്തു നിന്നു നോക്കുന്നവർക്കു ബോൾഡ് ആയി തോന്നുമെങ്കിലും ഓരോ വിവാദത്തിലും ഞാനും കുടുംബവും ഏറ്റവും മോശമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ‘യെസ് വീ ഹാവ് ലെഗ്സ്’ വിവാദത്തിലും ഐസോഗ്രാഫി ഫോട്ടോഷൂട്ടിനു ശേഷവും പലരും അച്ഛനോടും അമ്മയോടും ചോദിച്ചു, ‘ചാൻസ് കിട്ടാൻ വേണ്ടിയാണോ അനശ്വര ഇതു ചെയ്തത്.’ ചേച്ചിയോടു ചോദിക്കുന്നു ‘അനുജത്തിക്കു വേണ്ടതു പറഞ്ഞുകൊടുത്തു കൂടേ..’

ഇന്നു ഷോർട്സ് ഇടുന്നത് എനിക്കൊരു ‘ബിഗ് ഡീൽ’ അല്ല. ‘എന്തു പറഞ്ഞാലും കുഴപ്പമില്ല’ എന്ന തലത്തിലേക്കു വളർന്നു. തുടക്കത്തിൽ അങ്ങനെയായിരുന്നില്ല. ഗ്രാമപ്രദേശത്തെ സാധാരണ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയാണു ഞാൻ. ചില അവസരങ്ങളിൽ വളരെ കംഫർട്ടബിൾ ആയ വസ്ത്രമാണെങ്കിലും ഷോർട്സ് ഇട്ടു നടക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല.

വിവാദത്തിനു ശേഷമാണു ധൈര്യം വന്നത്. മുന്നോട്ടു പോകുമ്പോൾ അഭിനേതാവ് എന്ന നിലയിൽ എന്നെത്തന്നെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ വഴങ്ങും എന്നു ബോധ്യപ്പെടുത്തേണ്ടതുണ്ട്. ലുക്കിലും കഥാപാത്രങ്ങളിലും പരീക്ഷിക്കണം എന്ന് എനിക്കു തോന്നുന്ന കാര്യങ്ങളുണ്ട്. അതു ഞാൻ ചെയ്യുമ്പോൾ അതിനെ അഭിനന്ദിച്ചില്ലെങ്കിലും മോശം ഭാഷയിൽ പ്രതികരിക്കേണ്ട കാര്യമില്ല.

The post ദീപിക പദുകോണിന്റെ ഷോർട്സ് കണ്ട് ഇത്ര ചെറിയ ഡ്രസ് ആണോ ഇടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട്, പക്ഷെ ആ ഞാൻ ഇപ്പോൾ മാറി, തുറന്നു പറഞ്ഞ് അനശ്വര appeared first on Mallu Talks.



from Mallu Articles https://ift.tt/IO1uqmE
via IFTTT
Previous Post Next Post