ആഭരണങ്ങളോട് അടങ്ങാത്ത ഭ്രമം, അടുത്ത ജന്മത്തിൽ പെണ്ണായി ജനിക്കണം, തുറന്നു പറച്ചിവലുമായി സുരേഷ് ഗോപി

Suresh Gopi: ‘I Should Be Born as a Girl in the Next Life ; സിനിമയ്ക്ക് പുറത്ത് രാഷ്ട്രീയം കൊണ്ടും തന്റെ നിലപാടുകൾ കൊണ്ടും എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സുരേഷ് ഗോപി. കരിയറിൽ ഇതുവരെ 255 സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും എപ്പോഴും സിനിമകളുടെ എണ്ണം കുറച്ചു പറയണമെന്നാണ് സുരേഷ് ഗോപി പറയുന്നത്. അതാണ് രാശിക്ക് നല്ലതെന്നാണ് സുരേഷ് ഗോപി വിശ്വസിക്കുന്നത്.

കൂടാതെ അടുത്ത ജന്മത്തിൽ പെണ്ണായി ജനിക്കാനാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അടുത്ത ജന്മത്തിൽ തന്ത്രി കുടുബത്തിൽ ജനിച്ച് ശബരിമല അയ്യപ്പനെ പോയി കെട്ടിപിടിക്കണമെന്നും ഉമ്മവെയ്ക്കണമെന്നും ശ്രീകോവിലിൽ പോയി തഴുകണമെന്നും സുരേഷ് ഗോപി പറഞ്ഞത്.

ഇപ്പോഴിതാ പെണ്ണായി ജനിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി. “എന്റെ കയ്യിൽ ഒരുപാട് ആഭരണങ്ങൾ ഉണ്ട്. കയ്യിലുള്ള ഈ മോതിരം എന്റെ മകളിൽനിന്ന് അടിച്ചു മാറ്റിയതാണ്. എന്റെ നല്ല ദിവസങ്ങളിൽ ഈ മോതിരം ഉണ്ടായിട്ടുണ്ട്. എന്റെ ചിന്തയെയും നല്ല സംസാരത്തെയും ഈ മോതിരം സഹായിച്ചിട്ടുണ്ട്.

ഈ ആഭരണങ്ങളൊക്കെ അണിയാൻ അടുത്ത ജന്മത്തിൽ എങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം. മകളുടെ കല്യാണത്തിന് വലിയൊരു മുത്തുമാല വാങ്ങിത്തരാമെന്നു ഭാര്യ രാധിക പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ ആ സ്റ്റൈൽ പരീക്ഷിച്ചേക്കും.രാധികയുടെ ഒരു സാരി ഒഴികെ ബാക്കിയെല്ലാം ഞാൻ അവളില്ലാത്തപ്പോൾ വാങ്ങി കൊടുത്തിട്ടുള്ളതാണ്. അവൾ അതെല്ലാം ആവേശത്തോടെ വാങ്ങിയതുമാണ്. പക്ഷേ, മകളുടെ കല്യാണം വന്നപ്പോൾ എന്റെ സിലക്ഷൻ ഒന്നും കുട്ടികൾക്ക് ഇഷ്ടപ്പെടുന്നില്ല.

അപ്പോൾ ഞാൻ ഭാര്യയോട് പറഞ്ഞു , എന്റെ ഫാഷൻ സെൻസ് പോയി എന്ന്. അവൾ പറഞ്ഞത് കാലം മാറിയില്ലേ, എനിക്ക് ഏട്ടന്റെ സ്റ്റൈൽ ഇഷ്ടപെട്ടതുപോലെ കുട്ടികൾക്ക് ഇഷ്ടപ്പെടില്ല എന്നായിരുന്നു.” മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.

The post ആഭരണങ്ങളോട് അടങ്ങാത്ത ഭ്രമം, അടുത്ത ജന്മത്തിൽ പെണ്ണായി ജനിക്കണം, തുറന്നു പറച്ചിവലുമായി സുരേഷ് ഗോപി appeared first on Mallu Talks.



from Mallu Articles https://ift.tt/oj3z4ns
via IFTTT
Previous Post Next Post