നല്ല ജീവിതഭാരമുള്ള നവകേരള മണ്ണ് നിറഞ്ഞ പൂ ചട്ടിയുടെ വക്ക് പിടിച്ച്‌ പൊന്തിക്കരുത് അത് രക്ഷാപ്രവർത്തകരുടെ കാലിൽ വിണ് അപകടത്തിന് ഇടയാക്കും, പരിഹാസവുമായി ഹരീഷ് പേരടി

നവകേരള യാത്രയുടെ ബസിനു നേരെ പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ് ഐ നടത്തിയ അതിക്രമത്തെ ന്യായികരിച്ച മുഖ്യമന്ത്രിക്ക് നേരെ പരിഹാസവുമായി നടൻ ഹരീഷ് പേരടി. നല്ല ജീവിതഭാരമുള്ള നവകേരള മണ്ണ് നിറഞ്ഞ പൂ ചട്ടിയുടെ വക്ക് പിടിച്ച്‌ പൊന്തിക്കരുത് അത് രക്ഷാപ്രവർത്തകരുടെ കാലിൽ വിണ് അപകടത്തിന് ഇടയാക്കുമെന്നു ഹരീഷ് സോഷ്യൽ മീഡിയയിൽ പരിഹസിച്ചു.

കുറിപ്പ് പൂർണ്ണ രൂപം,

പൂ ചട്ടികൾ കൊണ്ടുള്ള രക്ഷാപ്രവർത്തനങ്ങളിൽ രക്ഷാപ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…നല്ല ജീവിതഭാരമുള്ള നവകേരള മണ്ണ് നിറഞ്ഞ പൂ ചട്ടിയുടെ വക്ക് പിടിച്ച്‌ പൊന്തിക്കരുത് അത് രക്ഷാപ്രവർത്തകരുടെ കാലിൽ വിണ് അപകടത്തിന് ഇടയാക്കും… ഈ മണ്ണിൽ വളരുന്ന പൂ ചട്ടിയിലെ പൂക്കൾ ഒരു ദിവസം കൊണ്ട് കൊഴിഞ്ഞ് വിഴുമെങ്കിലും അതിലെ മുള്ളുകൾക്ക് നല്ല മൂർച്ചയാണ് അവ അപകടകാരികളാണ് …ഉപയോഗിക്കുമ്പോൾ മേൽ പറ്റാതെ ശ്രദ്ധിക്കണം..

അതുപോലെ ഹെൽമെറ്റ് കൊണ്ട് രക്ഷാപ്രവർത്തനം നടത്തുമ്പോൾ താടിയിൽ ചുറ്റുന്ന ഇലാസ്റ്റിക്ക് വളിയിൽ പിടിച്ച്‌ ആരെയും രക്ഷിക്കരുത്..നമ്മൾ ഉപയോഗിക്കുന്ന അതേ ഊർജ്ജത്തിൽ ആ ഹെൽമെറ്റ് നമ്മളെ തിരിച്ചടിക്കാൻ സാധ്യതയുണ്ട്… Every action has an equal and opposite reaction. …രക്ഷാപ്രവർത്തനത്തിന് ആശംസകൾ..

The post നല്ല ജീവിതഭാരമുള്ള നവകേരള മണ്ണ് നിറഞ്ഞ പൂ ചട്ടിയുടെ വക്ക് പിടിച്ച്‌ പൊന്തിക്കരുത് അത് രക്ഷാപ്രവർത്തകരുടെ കാലിൽ വിണ് അപകടത്തിന് ഇടയാക്കും, പരിഹാസവുമായി ഹരീഷ് പേരടി appeared first on Viral Max Media.



from Mallu Articles https://ift.tt/QY2Am3u
via IFTTT
Previous Post Next Post