സമയം ശരിയല്ലെങ്കിൽ ഇതല്ല ഇതിനപ്പുറവും പറ്റും : അപകടത്തെക്കുറിച്ച് അഭിരാമി

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഗായികയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് അഭിരാമി സുരേഷ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് അഭിരാമി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ചേച്ചിയെ പോലെ തന്നെ പിന്നണിഗാനരംഗത്തും അഭിരാമിയും വളരെയധികം സജീവമാണ്. ബിസിനസ് രംഗത്തും താരം തന്റേതായ കഴിവ് തെളിയിച്ചു കഴിഞ്ഞു. എറണാകുളത്ത് ഒരു ഹോട്ടൽ അഭിരാമി നടത്തുന്നുണ്ട്.

സോഷ്യൽ മീഡിയയിലൂടെ കുക്കിംഗ് വീഡിയോകൾ ഒക്കെ അഭിരാമി പങ്കുവെക്കാറുണ്ട്. കഴിഞ്ഞദിവസം പങ്കുവെച്ച് കുക്കിംഗ് വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടുകയും ചെയ്തു. അതിനു പിന്നാലെ താരം ഒരു സങ്കടവാർത്തയുമായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് താരത്തിന്റെ പരിക്ക് പറ്റി എന്നാണ് അറിയിച്ചിരിക്കുന്നത്. എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന് അറിയില്ലെന്നും പക്ഷേ താൻ സുരക്ഷിതയാണെന്നും ആശുപത്രിയിൽ പോയി എന്നും വലിയ കുഴപ്പമൊന്നുമില്ല എന്ന് അഭിരാമി തന്നെ പറയുന്നു.
സമയം ശരിയല്ലെങ്കിൽ ഇതല്ല ഇതിനപ്പുറവും വരുമെന്ന് അഭിരാമി തന്നെ വീഡിയോയിലൂടെ വ്യക്തമാക്കി
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്

ആദ്യമായി ആണ് ഇങ്ങനെ ഒരു പറ്റൽ .. പക്ഷെ ഞാൻ വേഗം തിരിച്ചു വരും എന്നും അഭിരാമി അറിയിച്ചിട്ടുണ്ട്
പിന്നാലെ തന്നെ പുതിയ കുക്കിംഗ് വീഡിയോയും

താരം പങ്കുവെച്ചിട്ടുണ്ട്. എന്തായാലും പാചകത്തിൽ തന്നെ തോൽപ്പിക്കാൻ പറ്റില്ല എന്നും എന്തൊക്കെ അപകടം വന്നാൽ തൻറെ പാഷൻ വിട്ടുകളയില്ലെന്ന് അഭിരാമി തന്നെ പറയുന്നു

The post സമയം ശരിയല്ലെങ്കിൽ ഇതല്ല ഇതിനപ്പുറവും പറ്റും : അപകടത്തെക്കുറിച്ച് അഭിരാമി appeared first on Viral Max Media.



from Mallu Articles https://ift.tt/JbyFSP8
via IFTTT
Previous Post Next Post