നടിയും സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ് അതുല്യ പാലക്കൽ. ഈയടുത്ത് ആയിരുന്നു അതുല്യയുടെ വിവാഹം നടന്നത്. ജൂൺമാസം ആയിരുന്നു താരത്തിന്റെ വിവാഹം വളരെ ചെറിയ രീതിയിൽ സംഘടിപ്പിച്ചത്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് പുതിയൊരു സന്തോഷവാർത്തയുമായി അതുല്യയും ഭർത്താവും എത്തിയിരിക്കുകയാണ്. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നു എന്നാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത് . താരത്തിന്റെ ഭർത്താവും തമിഴ് നടനുമായ ദിലീപൻ പുഗഴേന്തിയാണ് ഈ സന്തോഷം പ്രേക്ഷകർക്കായി പങ്കുവച്ചത്.
ഇക്കഴിഞ്ഞ ജൂണിലായിരുന്നു ദിലീപൻ പുഗഴേന്തിയുമായുള്ള അതുല്യയുടെ വിവാഹം വളരെ ചെറിയ രീതിയിൽ നടന്നത്. കുടുംബാംഗങ്ങളും സഹകരിച്ചുള്ള വിവാഹം അല്ലായിരുന്നു. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ആഘോഷിച്ച വിവാഹം അല്ലായിരുന്നു. സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് ഭർത്താവ് എഴുതിയത് ഇങ്ങനെയാണ്:
‘ഞാനും അതുല്യയും ഞങ്ങളുടെ ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് ദിലീപൻ കുറിച്ചു. തമിഴ് കവിയും ഗാനരചയിതാവുമായ പുലവർ പുലമൈപ്പിത്തന്റെ കൊച്ചുമകൻ കൂടിയാണ് ദിലീപൻ പുഗഴേന്തി. നടനും സംവിധായകനും ആണ് ദിലീപൻ.
വിവാഹത്തിനുശേഷം അതുല്യ പ്രേക്ഷകരോട് മനസ്സ് തുറന്നിരുന്നു. തന്റെ കുടുംബം പ്രണയത്തിനെതിരായിരുന്നുവെന്നും അതുകൊണ്ട് വീട്ടുകാരെ വിട്ടു പോവുകയല്ലാതെ തനിക്ക് മറ്റു മാർഗ്ഗമില്ലായിരുന്നു എന്നും 28 വർഷം തൻറെ കൂടെയുണ്ടായിരുന്ന കുടുംബത്തെ ഉപേക്ഷിക്കാൻ തീരുമാനിച്ചത് എത്രമാത്രം കാരണങ്ങൾ ഉണ്ടാകുമെന്ന് പ്രേക്ഷകർ ചിന്തിക്കണം എന്നും അതുല്യ സമൂഹമാധ്യമത്തിലൂടെ പറഞ്ഞിരുന്നു.
The post കണ്മണി വരുന്നു !!! ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി അതുല്യയും ഭർത്താവും appeared first on Viral Max Media.
from Mallu Articles https://ift.tt/PH9O5ce
via IFTTT