കൂട്ടുകാർക്കൊപ്പം അവധിയാഘോഷത്തിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക സയനോര. തായ്‌ലൻഡിലെ പട്ടായയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ഗായിക സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്കായി പങ്കുവച്ചു.
പെൺസുഹൃത്തുക്കൾ മാത്രമുള്ള യാത്രയാണിതെന്നും തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണ് ലഭിച്ചതെന്നും ചിത്രങ്ങൾക്കൊപ്പം സയനോര സമൂഹമാധ്യമത്തിലൂടെ എഴുതിയിട്ടുണ്ട്. യാത്രയ്ക്കായി തന്റെ ഒപ്പം കൂടെ യാത്ര ചെയ്ത സുഹൃത്തുക്കളെയും ഗായിക പരിചയപ്പെടുത്തുന്നുണ്ട്.
സയനോര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ‘അതിശയിപ്പിക്കുന്ന എൻറെ പ്രിയപ്പെട്ട സ്ത്രീകള്‍ക്കൊപ്പമുള്ള ഈ തായ്‌ലൻഡ് യാത്ര ശരിക്കും മനസ്സിനെ അമ്പരപ്പിക്കുന്നതാണ്. യാത്രയ്ക്കിടയിലെ മനോഹര നിമിഷങ്ങൾ ഒരിക്കലും മറക്കാനാകില്ല. യാത്രയിലുടനീളം ഭ്രാന്തമായ തമാശകൾ ആയിരുന്നു ഉണ്ടായിരുന്നത് രസിപ്പിക്കുന്ന കുറേയധികം ചിത്രങ്ങൾ ഞങ്ങൾ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.
ക്ഷമയോടെ ഞങ്ങളെ സഹിച്ച ടൂർ മാനേജർ സഹീറയോടാണ് ആദ്യം നന്ദി നന്ദി പറയേണ്ടത് അത്യാവശ്യമാണ്. ഈ യാത്രയിൽ കൂടെയുണ്ടായിരുന്നവരോട് എത്ര നന്ദി പറഞ്ഞാലും ഒരിക്കലും മതിയാവുന്നതല്ല. അത്രയേറെ പ്രിയപ്പെട്ടതായിരുന്നു ഓരോ നിമിഷവും. എനിക്കു കൂട്ടായി നിന്ന എല്ലാ പ്രിയപ്പെട്ട പെണ്ണുങ്ങൾക്കും ഒരായിരം നന്ദി’, സയനോര സമൂഹമാധ്യമത്തിലൂടെ കുറിച്ചു.
The post പട്ടായയിൽ കൂട്ടുകാരികൾക്കൊപ്പം ആടിയും പാടിയും ഉല്ലസിച്ച് സയനോര appeared first on Viral Max Media.
from Mallu Articles https://ift.tt/rzscoGx
via IFTTT