അൽപ വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാന്യതയല്ല : വിമർശകർക്ക് വായടപ്പിച്ചുള്ള മറുപടിയുമായി അഭയ ഹിരൺമയി

വസ്ത്രധാരണത്തെച്ചൊല്ലി വിമർശിച്ചവർക്ക് കുറയ്ക്കുകൊള്ളുന്ന മറുപടിയുമായി ഗായിക അഭയ ഹിരൺമയി സമൂഹമാധ്യമത്തിൽ. ഇത് ആദ്യമായി അല്ല താരം സമൂഹമാധ്യമം വഴി വസ്ത്രധാരണത്തെപ്പറ്റി മോശം കമന്റ് ഇടുന്നവർക്ക് മറുപടിയുമായി രംഗത്തെത്തുന്നത്. ഈ അടുത്തായിരുന്നു താരം വേദിയിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ   ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വസ്ത്രധാരണം ചൂണ്ടി ചിലർ വിമർശനവുമായി രംഗത്ത് എത്തിയത്.
കുഞ്ഞുടുപ്പിടുന്ന കുഞ്ഞുങ്ങളെ പോലും ശാരീരികമായി പീഡിപ്പിക്കുന്നുണ്ടെന്നാണ് വിമർശകർക്ക് മറുപടിയായി താരം കുറിച്ചത്.

ജാനകിയമ്മയും ചിത്ര ചേച്ചിയും റിമി ടോമിയുമെല്ലാം വേദിയിൽ താരത്തോടൊപ്പം ഉണ്ടായിരുന്നു അവരൊക്കെ മന്യമായ വേഷം ധരിച്ചാണ് സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുള്ളതെന്നും വില കുറഞ്ഞ വസ്ത്രം ധരിച്ച് മാന്യത കാണിക്കരുതെന്നും ജനക്കൂട്ടത്തിൽ ഇതുപോലെയുള്ള  വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാനസിക രോഗമാണെന്നുമൊക്കെയാണ് വിമർശകർ സമൂഹമാധ്യമത്തിൽ എഴുതിയത്.

വിമർശകരുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല. ജാനകിയമ്മയുടെയും ചിത്രാമ്മയുടെയുമൊക്കെ മൂല്യം നിങ്ങൾ ഡ്രെസ്സിലാണല്ലോ നിങ്ങൾ മനസ്സിലാക്കുന്നത് എന്റെ ഡ്രെസ്സിനു വിലക്കുറവാണെന്ന് ആര് ആരാണ് നിങ്ങളോട് പറഞ്ഞിരിക്കുന്നത് നല്ല വിലയുള്ള ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്’ എന്നായിരുന്നു താരം വിമർശകർക്ക് മറുപടി നൽകിയത്

The post അൽപ വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാന്യതയല്ല : വിമർശകർക്ക് വായടപ്പിച്ചുള്ള മറുപടിയുമായി അഭയ ഹിരൺമയി appeared first on Viral Max Media.



from Mallu Articles https://ift.tt/1iFUmXR
via IFTTT
Previous Post Next Post