വിവാഹത്തിനുമുമ്പ് ഏട്ടൻ   സഹോദരനെ പോലെയായിരുന്നു : മൃദുല വിജയ്

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികൾക്കിടയിൽ പ്രിയങ്കരരായ താരങ്ങളാണ് മൃദുല വിജയും ഭർത്താവ് യുവ കൃഷ്ണയും. ഇരുവരും പരമ്പരയിലൂടെയാണ് പരിചയപ്പെടുന്നതും സൗഹൃദത്തിൽ ആകുന്നതും ഒടുവിൽ ആ ബന്ധം വിവാഹത്തിലേക്ക് എത്തുന്നതും. രണ്ടുപേരുടെയും മകളുടെ പേരാണ് ധ്വനി. Aവിവാഹം കഴിഞ്ഞ വൈകാതെ തന്നെ മകൾ ജീവിതത്തിലേക്ക് കടന്നു വരികയായിരുന്നു. ഒട്ടും പ്ലാൻ ഉണ്ടായിരുന്നില്ല അതെന്നും പ്രതീക്ഷിക്കാതെയാണ് താൻ ഗർഭിണിയായതെന്ന് മൃദുല അഭിമുഖത്തിലൂടെ ഇപ്പോൾ പറയുകയാണ്.

വിവാഹത്തിന് മുമ്പ് യുവയുമായി തനിക്ക് നല്ലൊരു സൗഹൃദമായിരുന്നു ഉണ്ടായിരുന്നതെന്നും മെസ്സേജുകൾ അയക്കുമ്പോൾ ബ്രോ എന്ന് വിളിച്ചുകൊണ്ടായിരുന്നു അഭിസംബോധന ചെയ്തിരുന്നത് എന്നും പറയുന്നു. ഒരു പരിപാടിയിലൂടെയാണ് തങ്ങൾ ഇരുവരും പരിചയപ്പെടുന്നത്. അന്ന് തൊട്ട് ഒരു സഹോദരനെ കിട്ടിയത് പോലെയായിരുന്നു എന്നും മൃദുല പറഞ്ഞു. പിന്നീടാണ് ആ സൗഹൃദം വളർന്നുവന്നും ഒടുവിൽ ഇരു വീട്ടുകാരുമായി ആലോചിച്ച് വിവാഹത്തിലേക്ക് എത്തുകയായിരുന്നു എന്നും പറഞ്ഞു.

മിനിസ്ക്രീൻ ലോകം ഏറെ ആഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടെതും. അനിയത്തി പാർവതിയും മിനിസ്ക്രീൻ പരമ്പരകളിൽ സജീവമായിരുന്നു. മൃദുലയുടെ വിവാഹത്തിനുശേഷം രണ്ടുപേരും യൂട്യൂബ് ചാനൽ ആരംഭിക്കുകയും ചെയ്തു. ചാനലിലൂടെ ഓരോ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. മകൾ ജനിച്ചതിനുശേഷം മൃദുല വീണ്ടും അഭിനയരംഗത്തേക്ക് തിരികെ എത്തി.

The post വിവാഹത്തിനുമുമ്പ് ഏട്ടൻ   സഹോദരനെ പോലെയായിരുന്നു : മൃദുല വിജയ് appeared first on Viral Max Media.



from Mallu Articles https://ift.tt/ht8eUuz
via IFTTT
Previous Post Next Post