നിങ്ങളുടെ വേർപിരിയൽ  സ്ക്രിപ്റ്റഡ് അല്ലേ!!! മല്ലു ഫാമിലിയുടെ  വെളിപ്പെടുത്തൽ

സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്കിടയിൽ പ്രിയങ്കരരായ താരങ്ങളാണ് മല്ലു ഫാമിലിയിലെ സുജിനും ഭാര്യയും. ഫാമിലി ബ്ലോഗുകളുമായി മലയാളികൾക്കിടയിൽ ആദ്യം വന്നത് സുജിനായിരുന്നു. വീട്ടിലെ ഓരോ സന്തോഷങ്ങളും ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ യൂട്യൂബിലൂടെ പ്രേക്ഷകർക്ക് എത്തിച്ച് ഇവർ നേടിയെടുത്തത് 10 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സിനെയായിരുന്നു.

ചുരുങ്ങിയ കാലം കൊണ്ടായിരുന്നു യൂട്യൂബ് ലോകത്തേക്ക് താരങ്ങൾ എത്തിയത്.വൈകാതെ തന്നെ സാമ്പത്തികമായി മെച്ചപ്പെട്ടിരുന്നു. പിന്നാലെ വീട്ടിലെ ഓരോരുത്തർക്കും ചാനൽ ആരംഭിച്ചുകൊണ്ട് സുജിൻ യൂട്യൂബ് ലോകത്ത് തിളങ്ങുന്ന വ്ലോഗറായി മാറുകയായിരുന്നു.  അടുത്തിടെയായിരുന്നു താരത്തിന്റെ ദാമ്പത്യ ജീവിതത്തിൽ താളപ്പിഴവുകൾ സംഭവിച്ചത്.  സുജിനും ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ ആയിരുന്നുവെന്നും കോടതി വരെ എത്തി എന്നും പിരിയാൻ തീരുമാനിക്കുകയാണെന്നും ഉള്ള വാർത്തകൾ വന്നിരുന്നു. ഇരുവരും രണ്ട് യൂട്യൂബ് ചാനൽ ആരംഭിച്ചു കൊണ്ടായിരുന്നു പ്രതികരണങ്ങൾ നടത്തിയത്..

കുറച്ചുനാളുകൾക്ക് ശേഷം ഇരുവരും പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി എന്നും പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്ന് അറിയിച്ചിരുന്നു. പിന്നാലെ വന്നത് നിരവധി നെഗറ്റീവ് കമൻറുകൾ ആയിരുന്നു.. ഇരുവരും അറിഞ്ഞുകൊണ്ടാണ് ഈ നാടകങ്ങൾ യൂട്യൂബിലൂടെ  അവതരിപ്പിക്കുന്നതെന്നും നിങ്ങളെ അൺ സബ്സ്ക്രൈബ് ചെയ്യുകയാണെന്ന് ചിലർ കുറ്റപ്പെടുത്തി. ഒരു അഭിമുഖത്തിലൂടെ ഇരുവരും തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ എന്താണെന്ന് ഇപ്പോൾ തുറന്നു പറയുകയാണ്.

നാലുവർഷത്തോളം പരസ്പരം സ്നേഹത്തോടെ കൂടി ആയിരുന്നില്ല ജീവിച്ചതെന്നും മകൻ ജനിച്ചതിനു ശേഷം രണ്ടുപേർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായെന്നും ജോലിയുടെ ആവശ്യങ്ങൾക്കായി തിരക്കിലായിരുന്നുവെന്നും താൻ കുഞ്ഞുമായി വേറൊരു ലോകത്തായിരുന്നു എന്നും അതുകൊണ്ട് രണ്ടുപേരും മനസ്സ് തുറന്ന് സംസാരിച്ചിട്ട് പോലും ഇല്ലായിരുന്നുവെന്നും താരങ്ങൾ യൂട്യൂബ് ചാനലിലൂടെ അറിയിച്ചു. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായെന്നും രണ്ടുപേരും ഒരുമിച്ചിരുന്ന് സംസാരിച്ചപ്പോൾ പ്രശ്നങ്ങൾ ഒഴിവായി എന്നും പറഞ്ഞു

The post നിങ്ങളുടെ വേർപിരിയൽ  സ്ക്രിപ്റ്റഡ് അല്ലേ!!! മല്ലു ഫാമിലിയുടെ  വെളിപ്പെടുത്തൽ appeared first on Viral Max Media.



from Mallu Articles https://ift.tt/SxJ6r1o
via IFTTT
Previous Post Next Post