ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ഋതുമന്ത്ര. നിരവധി മോഡലിൽ ഷോകളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ആണ് താരം പ്രേക്ഷകർക്കിടയിൽ സുപരിചിയായത്.
ബിഗ്ബോസിൽ പങ്കെടുത്ത അതിനുശേഷം ആരാധകർ ഇരട്ടിയാവുകയായിരുന്നു. അതിനുശേഷം താരത്തിന് ഒരുപാട് അവസരങ്ങൾ ആയിരുന്നു തേടിയെത്തിയത്. ഒരുപിടി നല്ല ചിത്രങ്ങളിലും ഇതിനോടകം അഭിനയിച്ചു.
മോഡലിങ് പാഷനായി നിൽക്കുന്നതുകൊണ്ട് തന്നെ ഒരുപാട് അവസരങ്ങളും താരത്തിന് വരുന്നുണ്ട്. ഒരുപാട് മുന്നേറിയത് കൊണ്ട് തന്നെ ചിലർ വിവാഹം കഴിക്കുന്നില്ലേ എന്ന് ഉപദേശിക്കാറുണ്ട്. എന്നെ വിവാഹം കഴിപ്പിക്കാൻ എല്ലാവരും ഉപദേശിച്ചപ്പോൾ അമ്മ നൽകിയ ഉ പദേശം മറ്റൊന്നാണ് എന്നായിരുന്നു താരത്തിന്റെ മറുപടി.
‘സ്വന്തം കാലിൽ നിൽക്കാനുള്ള ബാങ്ക് ബാലൻസ് ഉണ്ടാക്കിയിട്ടേ കല്യാണം കഴിക്കാവൂ.’ ആയിരുന്നു അമ്മ നൽകിയ ഉത്തരം.
അമ്മ റെജിയാണ് എന്റെ ശക്തി എന്നാണ് ഋതുമന്ത്ര പറയുന്നത്. രണ്ടു വയസ്സുള്ളപ്പോഴാണ് അച്ഛൻ അപകടത്തിൽ മരണപ്പെടുന്നത്. പിന്നെ, അമ്മയായിരുന്നു എല്ലാം. വീണ്ടും വിവാഹം കഴിക്കാൻ എല്ലാവരും നിർബന്ധിച്ചിട്ടും അമ്മ നോക്കാനായി ജീവിക്കുകയായിരുന്നു.പാട്ടു ഡാൻസും വയലിനും ഗിറ്റാറുമൊക്കെ പഠിപ്പിക്കാനും എന്റെ സ്വപ്നങ്ങൾക്കു കൂട്ടുനിൽക്കാനും അമ്മ ഒരുപാടു പോരാടി കഷ്ടപ്പെട്ടിട്ടുണ്ട്. ഒടുവിൽ അമ്മയുടെ ആഗ്രഹം പോലെ തന്നെ താൻ സക്സസ്ഫുൾ ആയ ലേഡി ആയെന്ന് ഋതു മന്ത്ര പറയുന്നു
The post വിവാഹം കഴിപ്പിക്കാൻ എല്ലാവരും ഉപദേശിച്ചപ്പോൾ അമ്മ നൽകിയ മറുപടി : ഋതുമന്ത്ര appeared first on Viral Max Media.
from Mallu Articles https://ift.tt/zEQ6FKJ
via IFTTT