മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം :മോനിഷ

മോഡലിംഗ് രംഗത്തിലൂടെ അഭിനേരംഗത്തേക്ക് കടന്നുവന്ന താരമാണ് മോനിഷ. ഒരിടക്കാലത്ത് സംവിധാന രംഗത്തും കയ്യെ പതിപ്പിച്ചു. ന്യൂ നോർമൽ എന്ന ഷോർട്ട് ഫിലിം എടുത്തുകൊണ്ടായിരുന്നു മോനിഷ മലയാളികൾക്ക് സുപരിചിതമായി മാറിയത്. ഇപ്പോൾ ലോകേഷ് കനകരാജിന്റെ ടീമിനൊപ്പം ഒരു സിനിമ മോനിഷ ചെയ്തുകൊണ്ടിരിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖത്തിൽ താരം സിനിമ ജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ്

തൻറെ സംവിധാന മോഹത്തിലെ ഏറ്റവും വലിയ ആഗ്രഹം മോഹൻലാലിനെ നായകനാക്കിയ ഒരു സിനിമ ഒരുക്കണമെന്നാണെന്നും താരം അഭിമുഖത്തിലൂടെ പറഞ്ഞു. ഷോർട്ട് ഫിലിമിന്റെ കാര്യങ്ങൾ നടക്കുന്ന സമയത്താണ് പുതിയ സിനിമയിലേക്ക് കോൾ വരുന്നത്. അതുവരെ അഭിനയിക്കണമെന്ന് ഒരു ചിന്ത ഉണ്ടായിരുന്നില്ല. പക്ഷേ നല്ലൊരു ടീം ആണെന്ന് കണ്ടപ്പോൾ താൻ സമ്മതം മൂളുകയായിരുന്നു.

മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. താൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകയാണ്. രജനി സാറിനെ വെച്ച് കാർത്തിക് സുബ്ബരാജ് ചെയ്തത് പോലെ ഒരു സിനിമ ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്നും മോനിഷ അഭിമുഖത്തിലൂടെ പറഞ്ഞു.

The post മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം :മോനിഷ appeared first on Viral Max Media.



from Mallu Articles https://ift.tt/XygUawW
via IFTTT
Previous Post Next Post