ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി പുറത്തിറക്കിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അനശ്വര രാജനാണ്.
.
ചിത്രം പുറത്തിറങ്ങിയശേഷം നടിക്ക് വലിയ രീതിയിലുള്ള പ്രശംസകളാണ് ലഭിക്കുന്നത്. കരിയറിൽ അനശ്വരയുടെ മികവുറ്റ കഥാപാത്രമാണ് ഇതെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ഈ സന്തോഷ നിമിഷത്തിൽ അനശ്വരയുടെ സഹോദരി ഐശ്വര്യ സമൂഹമാധ്യമത്തിൽ കുറിച്ച് കുറിപ്പ് ശ്രദ്ധേയമാകുന്നു.
മമിത ബൈജു ഉൾപ്പെടെ നിരവധി താരങ്ങളാണ് കുറുപ്പിന് താഴെ ആശംസ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. വലിയ ജനപ്രീതിയോട് കൂടി ചിത്രം തിയേറ്ററുകൾ മുന്നറിക്കൊണ്ടിരിക്കുകയാണ്.
കുറിപ്പ് : വന്ന വഴികളിൽ ഒരുപാട് നീഅധ്വാനിച്ചു, വേദനിച്ചു ഒരു കൗമാരത്തിൽ അനുഭവിക്കുന്നതിനേക്കാൾ.. നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് നീ ഉയർന്നു പറന്നത്. അപ്പോഴൊക്കെ നീ നിന്നെ മുന്നോട്ട് തന്നെ കൊണ്ടുപോയി.പക്വതയോടെ എല്ലാ സന്ദർഭങ്ങളെയും നീ കൈകാര്യം ചെയ്തു, മാത്രമല്ല അതിനു വേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി.ഇന്നിന്റെ ആവേശവും ആഹ്ലാദവും 2018 സെപ്‌റ്റംബർ 28 ഓർമ്മിപ്പിക്കുന്നു ആതിര കൃഷ്ണൻ എന്ന 15 വയസുകാരിയെ ഓർമ്മിപ്പിക്കുന്നു നീ ഈ പ്രശംസ ഒരുപാടധികം അർഹിക്കുന്നു..എന്നിലെ ആസ്വാദിക നിന്നെ ആരാധിക്കുന്നുണ്ട് അതിനേക്കാൾ ആഘോഷിക്കുന്നുണ്ട് അന്നും ഇന്നും എന്നും….എന്റെ മനസിലെ നീ എന്ന കലാകാരി എന്നും മുന്നിൽ ആണ് അതെന്റെ ഒരു തരത്തിലുള്ള അഭിമാനവും സ്വാർത്ഥതയും തന്നെ ആണ്
The post വ്യക്തിഹത്യ ചെയ്തപ്പോഴും മനക്കരുത്തും ധൈര്യവും കൊണ്ടാണ് നീ ഉയർന്നു പറന്നത്: അനശ്വരയുടെ വിജയത്തിൽ സന്തോഷ വാക്കുകളുമായി സഹോദരി appeared first on Viral Max Media.
from Mallu Articles https://ift.tt/0Ebx2p1
via IFTTT