നില എന്നെ ഒരുപാട് അത്ഭുതപ്പെടുത്തുന്നു എന്നെ മനസ്സിലാക്കി പെരുമാറുന്നു മകളെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ച് പേളി മാണി

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് വളരെ പരിചിതമായ ഒരു പേരാണ് പേളി മാണി. നടി അവതാരിക യൂട്യൂബ് എന്നീ നിലകളിലൊക്കെ പ്രശസ്തയായ താരം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയ മത്സരാർത്ഥി എന്ന നിലയിലായിരുന്നു പ്രേക്ഷകർക്കിടയിൽ സുപരിചിതയാകുന്നത് തുടർന്നാണ് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി താരം പങ്കുവയ്ക്കുകയും ചെയ്തത് അടുത്ത സമയത്താണ് രണ്ടാമതും പേളി അമ്മയായത് ഒരു പെൺകുഞ്ഞുകൂടി പേക്ക് ഉണ്ടാവുകയാണ് ചെയ്തത് 2021ൽ ആയിരുന്നു ശ്രീനിഷിനും നില എന്ന ആദ്യത്തെ പെൺകുഞ്ഞ് ജനിക്കുന്നത്. നിലക്ക് രണ്ടു വയസ്സ് ആയപ്പോൾ തന്നെ അടുത്തയാളും കൂട്ടിനായി എത്തിയിരിക്കുകയാണ്.

ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിമാരുടെ കൂട്ടത്തിൽ പേളിയുടെ മകൾ നിലയുണ്ടാവും എന്നുള്ളത് ഉറപ്പാണ് നില ബേബിയെ കുറിച്ച് പറയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. ഇപ്പോഴിതാ തന്റെ സഹോദരിക്ക് മുത്തം നൽകിയ ഓമനിക്കുന്ന നിലയുടെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പേളിയുമാണ് പങ്കുവെച്ചത് അനിയത്തി പിറന്നതിനു ശേഷമുള്ള നിലയുടെ മാറ്റങ്ങളെ കുറിച്ച് പേളി പങ്കുവയ്ക്കുന്ന കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്നെ മനസ്സിലാക്കി പെരുമാറുകയാണ് നില എന്നും നില ഒരു ചേച്ചി ആയത് മുതൽ വളരെ സ്പെഷ്യൽ ആണ് എന്ന തോന്നൽ അവളിൽ ഉണ്ടാക്കുവാനും അവൾക്ക് കൂടുതൽ ശ്രദ്ധ നൽകുവാനും അവളുടെ അനുജത്തിയുമായി ബന്ധം സ്ഥാപിക്കുവാനും നിലയ്ക്ക് സമയം കണ്ടെത്തി കൊടുക്കുവാനും താൻ ശ്രമിച്ചു

പക്ഷേ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ തന്നെ വളരെയധികം പിന്തുണയ്ക്കുന്നു. അവൾക്ക് താൻ സുഖം പ്രാപിച്ചു വരികയാണെന്ന് അറിയാം. ഞാൻ വീണ്ടും ഒരു നല്ല അമ്മയാകാൻ ശ്രമിക്കുകയാണെന്ന് അവൾക്കറിയാം. അവൾക്കായി ഒന്നും ചെയ്യാൻ അവൾ എന്നോട് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല കുഞ്ഞിനെ അവളുടെ കൈകളിൽ പിടിക്കാൻ അവൾ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് അവൾ അനുജത്തിയെ സ്നേഹിക്കുന്നു ചുംബനങ്ങൾ കൊണ്ട് അവളെ കുളിപ്പിക്കാനും അവളുടെ കളിപ്പാട്ടങ്ങൾ നൽകി അനുജത്തിയെ സന്തോഷിപ്പിക്കുവാനും അവൾ ശ്രമിക്കുന്നു കൂടുതൽ സമയം ചിലവഴിക്കാൻ അവൾ ഇഷ്ടപ്പെടുന്നു ഒപ്പം തന്നെ ശ്രീനിയുടെ കൂടെ അവൾ ഉറങ്ങുന്നു. ശുഭരാത്രി തനിക്ക് നേർന്നുകൊണ്ട് അടുത്ത മുറിയിലേക്ക് അവൾ പോകുമ്പോൾ ഒരു അമ്മ എന്ന നിലയിൽ തന്നെ ഹൃദയത്തിൽ ഒരു ഭാരം ഉണ്ട് അവൾ തന്നെ വികാരങ്ങൾ മറച്ചുവയ്ക്കുകയാണോ എന്ന് തോന്നലുണ്ട് അവിഭാജ്യമായ ശ്രദ്ധ നഷ്ടപ്പെടുമോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു

The post നില എന്നെ ഒരുപാട് അത്ഭുതപ്പെടുത്തുന്നു എന്നെ മനസ്സിലാക്കി പെരുമാറുന്നു മകളെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ച് പേളി മാണി appeared first on Viral Max Media.



from Mallu Articles https://ift.tt/ZiIHcMY
via IFTTT
Previous Post Next Post