ഗവർണർക്കും ഭാര്യക്കും കസവ് പുടവ നൽകി ജയറാമും പാർവതിയും, സ്വീകരിച്ച് ​ഗവർണർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് താര ദമ്പതികളായ ജയറാമും പാർവതിയും. രാജ്ഭവനിൽ എത്തിയാണ് ഇരുവരും ഗവർണറെയും പത്നി രേഷ്മ ആരിഫിനെയും സന്ദർശിച്ചത്. ജയറാമും പാർവതിയും ഗവർണർക്കും പത്നിക്കും കസവ് പുടവ സമ്മാനിച്ചു. സന്ദർശനത്തിൻ്റെ ചിത്രങ്ങൾ രാജ്ഭവൻ പിആർഒ എക്സിൽ (ട്വിറ്റർ) പങ്കുവെച്ചു.

​ഗവർണറുമായും ഭാര്യയുമായും ജയറാമും പാർവതിയും സംവദിച്ചു. ​ഗവർണർക്ക് സമ്മാനമായി കസവ് പുടവ നൽകിയ ശേഷമാണ് ഇരുവരും രാജ്ഭവനിൽ നിന്നും മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. ​ഗവർണർ താരങ്ങളെ സ്വാ​ഗതം ചെയ്യുന്നതിന്റെയും സമ്മാനങ്ങൾ സ്വീകരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും പാർവതിയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 1988 ല്‍ പുറത്തിറങ്ങിയ ‘ അപരന്‍’ എന്ന ചിത്രത്തിലാണ് പാര്‍വ്വതിയും ജയറാമും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. പിന്നീട് ശുഭയാത്ര, പാവക്കൂത്ത്, തലയണമന്ത്രം തുടങ്ങി അനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ജയറാം-പാര്‍വ്വതി താരജോഡി ഏറ്റെടുക്കുകയായിരുന്നു.

പ്രണയത്തിലായിരുന്ന ഇവര്‍ 1992 സെപ്തംബര്‍ 7 നാണ് വിവാഹിതരാകുന്നത്.വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്ന പാര്‍വ്വതി നൃത്ത വേദികളിലും, ടി വി പരിപാടികളിലും ഇടയ്ക്കു പ്രത്യക്ഷപ്പെടാറുണ്ട്. മണിരത്‌നത്തിന്റെ ‘ പൊന്നിയില്‍ സെല്‍വന്‍’ ആണ് ജയറാമിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം . മക്കളായ കാളിദാസനും, മാളവികയ്ക്കുമൊപ്പം ചെന്നൈയിലാണ് ഇരുവരും താമസിക്കുന്നത്.

The post ഗവർണർക്കും ഭാര്യക്കും കസവ് പുടവ നൽകി ജയറാമും പാർവതിയും, സ്വീകരിച്ച് ​ഗവർണർ appeared first on Viral Max Media.



from Mallu Articles https://ift.tt/4L7VDeu
via IFTTT
Previous Post Next Post