മീനാക്ഷിയുടെ പിറന്നാൾ മറക്കാതെ കാവ്യാ മാധവൻ, ആശംസകളുമായി ചിത്രങ്ങള്‍ പങ്കിട്ട് കാവ്യ മാധവൻ

മീനാക്ഷിക്ക് ജൻമ ദിനാശംസകള്‍ നേർന്ന് കാവ്യ മാധവൻ. എന്‍റെ മീനുട്ടിക്ക് പിറന്നാളാശംസകള്‍ എന്നാണ് ചിത്രം പങ്കുവച്ച്‌ കാവ്യ കുറിച്ചത്. മീനാക്ഷിക്കൊപ്പം കാവ്യയും ദിലീപും ഇവരുടെ മകള്‍ മഹാ ലക്ഷ്മിയും നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്.

പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രത്തിനൊപ്പം മറ്റു ചിത്രങ്ങളും കാവ്യ പങ്കുവച്ചിട്ടുണ്ട്. മകള്‍ മഹാലക്ഷ്മിക്കൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളാണവ. മഹാലക്ഷ്മിയെ എടുത്തു നില്‍ക്കുന്ന മീനാക്ഷിയെയാണ് ചിത്രത്തില്‍ കാണാൻ സാധിക്കുന്നത്. മീനൂട്ടി എന്നാണ് മീനാക്ഷിയുടെ ചെല്ലപ്പേര്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ മീനാക്ഷി തന്‍റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുമുണ്ട്.

ദിലീപ് – മഞ്ജു വാര്യർ ദമ്പതികളുടെ ഏക പുത്രിയാണ് മീനാക്ഷി. ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന് ശേഷം മീനാക്ഷി അച്ഛനൊപ്പമാണ് താമസിക്കുന്നത്. എംബിബിഎസ് പൂർത്തിയാക്കി താര പുത്രി നിലവില്‍ ചെന്നൈയില്‍ ഹൗസ് സർജൻസി ചെയ്യുകയാണ്.

പ്രധാനപ്പെട്ട ഏതു പരി പാടിക്ക് പോകുമ്പോഴും കുടുംബം കൂടെ വേണം എന്ന് ദിലീപിന് നിർബന്ധമുണ്ട്. എം.ബി.ബി.എസ്. പഠിച്ച്‌ തിരക്കിലായ മീനാക്ഷി ആണെങ്കിലും, അക്ഷരം പഠിക്കുന്നതിന്റെ തിരക്കിലായ മഹാലക്ഷ്മി ആണെങ്കിലും എല്ലാവരും തന്റെയും ഭാര്യയുടെയും ഒപ്പമുണ്ട് എന്ന് ദിലീപ് ഉറപ്പിക്കും

The post മീനാക്ഷിയുടെ പിറന്നാൾ മറക്കാതെ കാവ്യാ മാധവൻ, ആശംസകളുമായി ചിത്രങ്ങള്‍ പങ്കിട്ട് കാവ്യ മാധവൻ appeared first on Viral Max Media.



from Mallu Articles https://ift.tt/fiEA1Yn
via IFTTT
Previous Post Next Post