അർദ്ധ രാത്രിയിൽ ഉറങ്ങിക്കിടന്ന മഹാലക്ഷ്മിയെ വിളിച്ചുണർത്തി സർപ്രൈസ് കൊടുത്ത് രവീന്ദ്രർ, ആശംസകളുമായി സോഷ്യൽ ലോകം

നടി മഹാലക്ഷ്മിയും തമിഴ് സിനിമ നിർമ്മാതാവുമായ രവിന്ദർ ചന്ദ്രശേഖരനും അടുത്തിടെയാണ് വിവാഹിതരായത്. തിരുപ്പതിയിൽവെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രവീന്ദർ നിർമ്മിച്ച വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില് മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.‌

ചലച്ചിത്ര നിർമാതാവായ രവീന്ദർ ചന്ദ്രശേഖരന്റെ സ്വത്ത് കണ്ടുകൊണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത് എന്നായിരുന്നു അധിക്ഷേപകരുടെ വാദം. മഹാലക്ഷ്മിയുടേത് രണ്ടാം വിവാഹം എന്നതായിരുന്നു മറ്റൊരു വിഷയം. എങ്കിൽ ഇനി ആ മഹാലക്ഷ്മിയെ രവീന്ദർ എത്രത്തോളം സ്നേഹം കൊണ്ട് മൂടുന്നു എന്ന് കൂടി കണ്ട് മനസിലാക്കണം

മഹാലക്ഷ്മിയുടെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. അർദ്ധരാത്രിയിൽ ഉറങ്ങിക്കിടന്ന മഹാലക്ഷ്മിയെ വിളിച്ചുണർത്തി സർപ്രൈസ് കൊടുക്കാൻ രവീന്ദർ മറന്നില്ല. ആ ചിത്രം മഹാലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. രുചികരമായ ഐസ്ക്രീം കേക്ക് ആയിരുന്നു മഹാലക്ഷ്മിക്ക് രവീന്ദർ പിറന്നാൾ സമ്മാനമായി നൽകിയത്. ‘അമ്മു’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന രവീന്ദറിനെ ഭർത്താവായി കിട്ടാനും വേണ്ടി താൻ ഭാഗ്യവതിയാണ് എന്ന് മഹാലക്ഷ്മി

അമ്മയും സഹോദരനും മറ്റൊരു സർപ്രൈസ് കൂടി കരുതിവച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികൾക്കായുള്ള സ്ഥലത്തു പോയി അവർക്ക് ഭക്ഷണം നൽകാൻ അവർ മഹാലക്ഷ്മിയെ കൂട്ടിക്കൊണ്ടു പോയിരുന്നു. അച്ഛൻ നാട്ടിലില്ലായിരുന്നു. എന്നാലും ബംഗ്ലാദേശിൽ നിന്നും അദ്ദേഹം പിറന്നാൾ ആശംസിച്ചു. രവിയുടെ അച്ഛനും മരുമകളുടെ ജന്മദിനം മറക്കാതെ ആഘോഷിച്ചു

എല്ലാത്തിനും പുറമേ മഹാലക്ഷ്മിക്ക് സ്വന്തം മകന്റെ വകയായി മറ്റൊരു പിറന്നാൾ കേക്ക് കൂടി സമ്മാനമായി എത്തിച്ചേർന്നു. മകനെ തന്റെ ലോകം എന്ന് മഹാലക്ഷ്മി വിളിക്കുന്നു. ഇത്രയും നല്ല മനുഷ്യർ ചുറ്റുമുള്ളതിൽ താൻ അനുഗ്രഹപ്പെട്ടിരിക്കുന്നു എന്ന് മഹാലക്ഷ്മി. ഇതിനു പുറമെ അവയവദാനത്തിൽ പങ്കാളിയാവാനും മഹാലക്ഷ്മി മറന്നില്ല. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകിയും താരം തന്റെ നന്മ പ്രകാശിപ്പിച്ചു

The post അർദ്ധ രാത്രിയിൽ ഉറങ്ങിക്കിടന്ന മഹാലക്ഷ്മിയെ വിളിച്ചുണർത്തി സർപ്രൈസ് കൊടുത്ത് രവീന്ദ്രർ, ആശംസകളുമായി സോഷ്യൽ ലോകം appeared first on Viral Max Media.



from Mallu Articles https://ift.tt/j4TakPI
via IFTTT
Previous Post Next Post