വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമ മേഖലയിൽ എത്തിയ താരമാണ് രമ്യ നമ്പീശൻ ചെറിയ റോളുകളിലൂടെ ആയിരുന്നു താരം ശ്രദ്ധ നേടിയത് പിന്നീട് നർത്തകി ഗായിക എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്നു മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും സജീവമാണ് താരം അടുത്ത കുറച്ചു കാലങ്ങളായി അഭിനയിച്ച ചെറിയ ഗ്യാപ്പ് ഒക്കെ താരം എടുത്തിട്ടുണ്ട് 20 വർഷത്തോളം നീണ്ടുനിൽക്കുന്ന സിനിമ ജീവിതം ആണ് താരത്തിനുള്ളത് ഈ സിനിമ ജീവിതത്തിൽ താൻ സംതൃപ്തയാണെന്നാണ് ഇപ്പോൾ രമ്യ പറയുന്നത് വിമർശനങ്ങളെ ഒരുപാട് ഭയന്നിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നു വീഴ്ചകൾ വരുമ്പോൾ വിഷമിക്കാറുണ്ട് എന്ന് കരുതി നിലപാടുകൾ എടുത്താൽ അത് എടുത്തതാണ് എന്നും പിന്നെ അതോർത്ത് സങ്കടപ്പെടാറില്ലെന്നും താരം പറയുന്നു
ആദ്യകാലത്ത് ഒക്കെ വിമർശനങ്ങളെ ഒരുപാട് ഭയപ്പെട്ടിരുന്നു അന്ന് പ്രായത്തിന്റെതായ ചില കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അതൊക്കെ ഇല്ലായിരുന്നുവെങ്കിൽ താൻ ഇങ്ങനെയൊന്നും മാറുമായിരുന്നില്ല എന്നാണ് തോന്നുന്നത് സിനിമയിൽ ആണെങ്കിലും പാട്ടിൽ ആണെങ്കിലും കിട്ടിയ അവസരങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട് ഓരോ ഘട്ടങ്ങളിലും പലതരം രക്ഷിതാവസ്ഥകളിലൂടെ കടന്നുവന്നതിന്റെ ബലം ഉണ്ട് ഇനിയും മുന്നോട്ടു ഒരുപാട് പോകാനുണ്ട് എന്നെ തന്നെ ബെറ്റർ വേർഷൻ കൊണ്ടുവരാനാണ് ഞാൻ ശ്രമിക്കുന്നത് വ്യക്തിയെന്ന നിലയിലും നടിയെന്ന നിലയിലും 20 വർഷത്തെ സിനിമാജീവിതം കൊണ്ട് ഞാൻ സംതൃപ്തിയാണ് നാലു ഭാഷകളിൽ മികച്ച ടെക്നീഷ്യൻസിനൊപ്പം നല്ല സിനിമകളുടെ ഭാഗമായി കുടുംബം നൽകിയ പിന്തുണ പോലെ എനിക്ക് അവരെയും പിന്തുണയ്ക്കാനായി
പുറത്തുനിന്ന് നോക്കുന്നവർക്ക് രമ്യ ഉദ്ദേശിച്ച രീതിയിൽ വിജയിച്ചില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണ് പ്രതീക്ഷിക്കാത്ത രീതിയിൽ ചില വീഴ്ചകൾ വരുമ്പോൾ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് തോന്നും വിഷമം തോന്നാതിരിക്കാൻ ഞാൻ അമാനുഷിക ഒന്നുമല്ല സങ്കടം വരുമ്പോൾ അത് അംഗീകരിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് ചെയ്യാറുള്ളത് അല്ലാതെ ഞാൻ വിഷമിക്കില്ല കരയാതെ എല്ലാം നേരിടും എന്നൊക്കെ ചിന്തിക്കാനുള്ള കരുത്ത് ആർക്കുമില്ല എല്ലാവരും കരയുകയും വിഷമിക്കുകയും ഒക്കെ ചെയ്യും വ്യത്യസ്തമാകുന്നതേയുള്ളൂ. ചിലർ ഒരുമാസം കരയും കുറെനാൾ വിഷമിച്ചിരിക്കും മറ്റു ചിലർ വളരെ വേഗം എഴുന്നേൽക്കും എനിക്ക് സുഹൃത്ത് വലയങ്ങൾ ഒന്നും ഒരു പാടില്ല കോളേജ് കാലത്തെ വളരെ കുറച്ചു കൂട്ടുകാരെ ഉണ്ടായിരുന്നുള്ളൂ അവരൊക്കെ ഇപ്പോഴും സുഹൃത്തുക്കളാണ്
The post അന്ന് പ്രായത്തിന്റെ ചില കുഴപ്പങ്ങൾ ഉണ്ടായിരുന്നു ജീവിതത്തിൽ വീഴ്ചകൾ പറ്റിയിട്ടുണ്ട് appeared first on Viral Max Media.
from Mallu Articles https://ift.tt/MndgaxG
via IFTTT