പ്രണയ ജോഡികളായി നയൻതാരയും വിഘ്നേഷും, പ്രണയം തുളുമ്പും ചിത്രങ്ങൾ കാണാം

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ ഇടക്കിടെ കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നയൻതാര ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

ബേബി പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് അധിമനോഹരിയായാണ് നയൻതാര ഫോട്ടോയിൽ പോസുചെയ്യുന്നത്. വെള്ള നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് വിഘ്നേഷിന്റെ വേഷം.

അടുത്തിടെ ആരാധകർക്കായി വിഷു ആശംസകൾ നേരാനും താരം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. മക്കളായ ഉയിരിനും ഉലഗിനും ഒപ്പമുള്ള ചിത്രങ്ങളായിരുന്നു താരദമ്പതികൾ പങ്കുവച്ചത്. വിഷു ആശംസകൾക്കൊപ്പം, തമിഴ് പുതുവത്സരാശംസകളും നേർന്നിരുന്നു.

മലയാളത്തിലേക്ക് റീ എൻട്രിക്കായി തയ്യാറെടുക്കുന്ന നയൻസ്, തന്റെ പുതിയ ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചു. നിവിൻ പോളിയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ‘ഡിയർ സ്റ്റുഡന്റ്സ്’ എന്നാണ് പേരു നിശ്ചയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ നിഴലാണ് നയൻതാര അവസാനമായി അഭിനയിച്ച മലയാളം ചിത്രം.

അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് ആണ് ഒടുവിൽ തിയേറ്ററിലെത്തിയ നയൻതാര ചിത്രം. ടെസ്റ്റ്, മണ്ണങ്ങാട്ടി സിൻസ് 1960 എന്നിവയുൾപ്പെടെ നിരവധി പ്രൊജക്റ്റുകൾ നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

The post പ്രണയ ജോഡികളായി നയൻതാരയും വിഘ്നേഷും, പ്രണയം തുളുമ്പും ചിത്രങ്ങൾ കാണാം appeared first on Viral Max Media.



from Mallu Articles https://ift.tt/0pq2178
via IFTTT
Previous Post Next Post