മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദേവിക നമ്പ്യാരും വിജയ് മാധവും. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ദേവിക. ജനപ്രീയ സംഗീത റിയാലിറ്റി ഷോയായ സ്റ്റാർ സിംഗറിലൂടെയാണ് വിജയ് മാധവ് ശ്രദ്ധ നേടുന്നത്. ഇന്ന് ഗായകനായും സംഗീത സംവിധായകനായുമൊക്കെ അറിയപ്പെടുന്ന ആളാണ് വിജയ്.
എന്തൊക്കെ രാഷ്‌ട്രീയം പറഞ്ഞാലും തൃശൂരിൽ ഈ പ്രാവശ്യം സുരേഷ് ഗോപി ജയിക്കുമെന്ന് വിജയ് മാധവ് . സുരേഷ് ഗോപിയ്‌ക്ക് വേണ്ടി ഒരുക്കിയ തെരഞ്ഞെടുപ്പ് ഗാനം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തായിരുന്നു വിജയ് മാധവിന്റെ കുറിപ്പ്.
‘എന്തൊക്കെ രാഷ്‌ട്രീയം പറഞ്ഞാലും, തൃശ്ശൂർ ഈപ്രാവശ്യം SG ജയിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു … ഈ സോങ് വീഡിയോ അദ്ദേഹത്തിനോടുള്ള സ്നേഹം കൊണ്ട് മാത്രം ചെയ്തതാണ് … ഇതിൽ എനിക്ക് 100% രാഷ്‌ട്രീയമില്ല … ഞങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടപെടുന്ന വിവിധ പാർട്ടികളിൽ പ്രവർത്തിക്കുന്ന നിരവധി ആളുകളോട് ക്ഷമ ചോദിക്കുന്നു.. ഇത് എന്റെ വ്യക്തിപരമായ ഇഷ്ടം … ഒപ്പം ഇത് ഒരു പാട്ടായി മാത്രം കാണാൻ ശ്രമിക്കാൻ അപേക്ഷിക്കുന്നു …എല്ലാരും പാട്ട് കേട്ടിട്ട് അഭിപ്രായം പറയണം ‘ എന്നും വിജയ് മാധവ് പറയുന്നു.നടി ഗായത്രി സുരേഷും സുരേഷ് ഗോപി ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കിയിരുന്നു.
The post എന്തൊക്കെ രാഷ്‌ട്രീയം പറഞ്ഞാലും, തൃശൂരിൽ ഈ പ്രാവശ്യം സുരേഷ് ഗോപി ജയിക്കും, ഇത് എന്റെ വ്യക്തിപരമായ ഇഷ്ടം- വിജയ് മാധവ് appeared first on Viral Max Media.
from Mallu Articles https://ift.tt/wW9uNJa
via IFTTT