ബ്ലാക്ക് ആൻഡ് വൈറ്റിൽ ജലകന്യകയെപ്പോൽ നിമിഷ സജയൻ, ഇതാണ് യഥാർത്ഥ സൗന്ദര്യമെന്ന് സോഷ്യൽ മീഡിയ

ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ തൊണ്ടിമുതലും ദൃക്ഷസാക്ഷിയും എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കാലെടുത്ത വച്ച നടിയാണ് നിമിഷ സജയൻ. പിന്നീട് നിമിഷ നിരവധി സിനിമകളിൽ നായികയായി തിളങ്ങിയിട്ടുണ്ട്. തമിഴിലും ഹിന്ദിയിലും വരെ അഭിനയിച്ച് പ്രേക്ഷകരുടെ കൈയടി നേടിക്കൊണ്ടിരിക്കുകയാണ് നിമിഷ.

സോഷ്യൽ മീഡിയയിൽ പുത്തൻ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ളതാണ് ചിത്രങ്ങൾ.’കന്യ’ എന്നാണ് ചിത്രങ്ങൾക്ക് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിത്രങ്ങളിൽ ഗ്ലാമറസായിട്ടാണ് താരമുള്ളത്.

അദൃശ്യ ജാലകങ്ങളാണ് മലയാളത്തിൽ നിമിഷയുടെ അവസാനമിറങ്ങിയ ചിത്രം. തമിഴിൽ കഴിഞ്ഞ വർഷം അഭിനയിച്ച ജിഗർത്തണ്ട ഡബിൾ എക്സ് എന്ന സിനിമയിലെ പ്രകടനത്തിന് നിമിഷയ്ക്ക് ഒരുപാട് പ്രശംസ കിട്ടിയിരുന്നു. പക്ഷേ മലയാളത്തിൽ നായികയായി അഭിനയിച്ച സിനിമകൾ അധികവും ഹിറ്റായിരുന്നില്ല.

2019ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും നേടി. മലയാളത്തിനു പുറമേ തമിഴ്, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ‘പോച്ചറി’ലെ നിമിഷയുടെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് നടിയും സീരീസിൻറെ എക്സിക്യൂട്ടീവ് നിർമ്മാതാവുമായ ആലിയ ഭട്ടും രംഗത്തുവന്നിരുന്നു.

‘അദൃശ്യ ജാലകങ്ങ’ളാണ് മലയാളത്തിൽ നിമിഷ അഭിനയിച്ച അവസാന ചിത്രം. തമിഴിൽ ‘ജിഗർത്തണ്ട ഡബിൾ എക്സ്’ എന്ന ചിത്രമാണ് നിമിഷയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

The post ബ്ലാക്ക് ആൻഡ് വൈറ്റിൽ ജലകന്യകയെപ്പോൽ നിമിഷ സജയൻ, ഇതാണ് യഥാർത്ഥ സൗന്ദര്യമെന്ന് സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/GXTd1fC
via IFTTT
Previous Post Next Post