എ.കെ ആന്റണി നടത്തിയ പരാമർശത്തിനെതിരെ അനിൽ ആന്റണി. മകൻ തോൽക്കണമെന്ന എ.കെ ആന്റണിയുടെ വാക്കുകൾക്കാണ് അദ്ദേഹം മറുപടി നൽകിയത്. എ.കെ ആന്റണിയുടെ പരാമർശം തന്നെ വേദനിപ്പിക്കുന്നില്ല. കാരണം താൻ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ് എ.കെ ആന്റണി. താൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ അംഗത്വം സ്വീകരിച്ച വേളയിൽ, നരേന്ദ്രമോദി നയിക്കുന്ന ബിജെപിയിൽ പൂർണവിശ്വാസമുള്ളതിനാലാണ് ഇതിൽ പ്രവേശിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് ശേഷം വളരെ വലിയ രീതിയിലുള്ള അധിക്ഷേപമാണ് നേരിടുന്നതെന്നും അനിൽ ആന്റണി പറഞ്ഞു.
84-ാം വയസിലും എകെ ആന്റണിയുടെ രാഷ്‌ട്രീയ കാഴ്ചപ്പാടുകൾ ഇത്തരത്തിലായതിൽ സഹതാപമുണ്ട്. പ്രതിപക്ഷ രംഗത്തേക്ക് പോലും എത്താനാകാത്ത തരത്തിൽ കോൺ?ഗ്രസിനെ ഇന്ത്യൻ ജനത ഒഴിവാക്കിയത് ഇത്തരം കാഴ്ചപ്പാടുകൾ കൊണ്ടാണെന്നും അനിൽ ആന്റണി പറഞ്ഞു.
തന്റെ നിയോജകമണ്ഡലത്തിനായി പ്രകടനപത്രിക സജ്ജമാക്കിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷം എന്തെല്ലാം ചെയ്യാനാകുമെന്ന രൂപരേഖയാണ് അതിലുള്ളതെന്നും അനിൽ ആന്റണി വ്യക്തമാക്കി. രാഷ്‌ട്രീയ എതിരാളികൾ ഒരിക്കലും എതിർ സ്ഥാനാർത്ഥി കരുത്തനാകണമെന്ന് ആഗ്രഹിക്കില്ല. എതിരാളിയെ ഓർത്ത് അവർ വ്യാകുലപ്പെടുന്നുവെങ്കിൽ അതിനർത്ഥം ശരിയായ തീരുമാനമാണ് താൻ എടുത്തിരിക്കുന്നതെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
The post അച്ചന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സഹതാപമുണ്ട്, പ്രതിപക്ഷ സ്ഥാനം പോലും കോൺഗ്രസിനില്ലാതെ പോയത് ഇതുകൊണ്ട്- അനിൽ ആന്റണി appeared first on Viral Max Media.
from Mallu Articles https://ift.tt/ikG92Wc
via IFTTT