ഇപ്പോഴും എന്നെ കിട്ടുന്നിടത്തൊക്കെ വെച്ച്‌ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്, പ്രതികരിക്കാത്തത് ഒരിക്കല്‍ ഞാനൊത്തിരി ഇഷ്ടപ്പെട്ടിരുന്ന ആളാണല്ലോ എന്നോര്‍ത്തിട്ടാണ്; സജി നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും അഭിനേത്രിയുമാണ് ശാലു മേനോൻ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് ശാലു മേനോൻ. മിനിസ്‌ക്രീനിൽ ഏറെ ശ്രദ്ധേയയാ താരം ഒരു ഇടവേളയ്ക്ക് ശേഷം കറുത്തമുത്തിലെ കന്യ എന്ന വേഷത്തിലൂടെ ഗംഭീര മടങ്ങിവരവാണ് കാഴ്ചവെച്ചത്. മഞ്ഞിൽ വിരിഞ്ഞ് പൂവ് എന്ന സീരിയലിലും ശക്തമായ കഥാപാത്രം ശാലു ചെയ്തിരുന്നു. നൃത്തം അഭ്യസിക്കാൻ തുടങ്ങിയ ശാലു ഇപ്പോൾ നിരവധി നൃത്ത വിദ്യാലയങ്ങൾ നടത്തി വരികയാണ്. യൂട്യൂബിലും ശാലു സജീവമാണ്. താരത്തിന്റെ ഡാൻസ് വീഡിയോകൾ ഒക്കെ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. സീരിയലിൽ ഒരുമിച്ച അഭിനയിക്കവേ നടി ശാലു മേനോൻ സജി നായരുമായി ഇഷ്ടത്തിലാവുകകയും ഒരുമിച്ച് ജീവിക്കുകയും ചെയ്തു

വർഷങ്ങൾക്കിപ്പുറം ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ തുടർന്ന് സജി ജി നായരും ശാലു മേനോനും വേർപിരിയുകയും ചെയ്തു. അടുത്തിടെ തന്റെ പങ്കാളിയെ കുറിച്ചും കരിയർ ഉപേക്ഷിച്ച് പോവാനുണ്ടായ സാഹചര്യത്തെപ്പറ്റിയും നടൻ സംസാരിച്ചിരിക്കുകയാണ്. അഭിനയത്തിൽ നിന്നും ഞാൻ ബ്രേക്ക് എടുത്തത് എന്റെ അഹങ്കാരമാണെന്നാണ് പുറമേ നിന്ന് നോക്കുന്നവർ പറയുക. എന്നാൽ വ്യക്തിപരമായ കാര്യങ്ങളായിരിക്കും അതിന് കാരണം. നമ്മൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയോ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയോ ഒക്കെയായിരിക്കും ഇങ്ങനൊരു ബ്രേക്ക് എടുക്കുന്നത്. ഓരോ വിഷയത്തിന്റെയും പ്രധാന്യമനുസരിച്ച് ഇരിക്കും.

ഒരു കാലത്ത് ഞാൻ പ്രധാന്യം കൊടുത്തത് എന്റെ പങ്കാളിയുടെ കൂടെയുള്ള ജീവിതത്തിനായിരുന്നു. എന്റെ പാർട്‌നർക്ക് വേണ്ടിയാണ് ഫീൽഡും എന്റെ നാടും വീടുമൊക്കെ വിട്ട് വന്നത്. കാരണം അവരുടെ കാര്യം മാത്രം നോക്കണമെന്ന് ആവശ്യം പറഞ്ഞപ്പോൾ ഞാനത് ശരി വെക്കുകയായിരുന്നു. പക്ഷേ അതിന്റെ ഫലം ഭീകരമായിരുന്നു. കേൾക്കാൻ പാടില്ലാത്ത പലതും ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.

പലതിനോടും ഞാൻ പ്രതികരിക്കാറില്ല. പ്രതികരിച്ചാൽ നമ്മൾ തന്നെ കുറ്റക്കാരനാകും. അതുകൊണ്ട് ഒന്നും മിണ്ടാറില്ല. നല്ലതിന് വേണ്ടിയെന്ന് കരുതി ചെയ്യുന്നതൊക്കെ അവസാനം നമുക്ക് തന്നെ കുഴപ്പമായിട്ടേ വരികയുള്ളു. ജീവിതത്തിൽ മുഴുവനും സംഭവിച്ചത് അതൊക്കെയാണ്. നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഏഷ്യാനെറ്റിലെ ആലിലത്താലി എന്ന സീരിയലിൽ ഞാൻ അഭിനയിക്കുന്നത്. അതിലെ നായകനും വില്ലനും ഞാൻ തന്നെയാണ്. അങ്ങനെ ഡബിൾ ക്യാരക്ടർ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങൾ തമ്മിൽ അടുപ്പത്തിലാവുന്നത്. ആ സീരിയൽ ഹിറ്റായിരുന്നു. അത്രയും ടോപ്പിൽ നിൽക്കുമ്പോഴാണ് ഒരു പ്രേമത്തിൽ പെട്ട് പോകുന്നത്. പിന്നീട് ഒന്നുമല്ലാത്ത അവസ്ഥയിലേക്കും എത്തി. അയാൾ കുഴപ്പക്കാരനാണെന്ന് പറഞ്ഞ് എല്ലാവരും നമ്മളെ തഴയുകയും മാറ്റി നിർത്തപ്പെടുന്ന സാഹചര്യം പോലുമുണ്ടായി.

തറവാട് വലുതാണെങ്കിലും ഞാൻ സാധാരണയൊരു കുടുംബത്തിൽ നിന്നും വന്നയാളാണ്. അഭിനയമൊന്നും ഇഷ്ടമില്ലാത്തവരാണ് കുടുംബത്തിലൊക്കെ ഉള്ളവർ. അതുകൊണ്ട് മാറ്റി നിർത്തലുകൾ ഉണ്ടായി. എന്റെ ജീവിതത്തിൽ സ്‌നേഹിച്ചവരാണ് ഏറ്റവും കൂടുതൽ വേദന നൽകിയത്. വീടും നാടും അഭിനയവുമടക്കം എല്ലാം ആർക്കുവേണ്ടി ഉപേക്ഷിച്ചോ അവരിപ്പോഴും എന്നെ കിട്ടുന്നിടത്തൊക്കെ വെച്ച് ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്.

ഞാനതിനോടൊന്നും പ്രതികരിക്കാത്തത് ഒരിക്കൽ ഞാനൊത്തിരി ഇഷ്ടപ്പെട്ടിരുന്ന ആളാണല്ലോ എന്നോർത്തിട്ടാണ്. സിനിമയിലൊക്കെ കോടതികൾ കണ്ടിട്ടുള്ളുവെങ്കിലും ജീവിതത്തിലും അങ്ങനെ നടക്കേണ്ടി വന്നു. പലപ്പോഴും കോടതി വിളിക്കുമ്പോൾ അവർ വരില്ല. ഒരു വർഷത്തോളം ഞാൻ കോടതി കയറി ഇറങ്ങി. ശരിക്കും പറഞ്ഞാൽ ഒത്തിരി കഷ്ടപ്പെട്ടുവെന്ന് പറയാം. മാത്രമല്ല അവർക്കെതിരെയുള്ള തെളിവുകളൊക്കെ തന്റെ കൈയ്യിൽ ഇപ്പോഴും ഉണ്ട്.

The post ഇപ്പോഴും എന്നെ കിട്ടുന്നിടത്തൊക്കെ വെച്ച്‌ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്, പ്രതികരിക്കാത്തത് ഒരിക്കല്‍ ഞാനൊത്തിരി ഇഷ്ടപ്പെട്ടിരുന്ന ആളാണല്ലോ എന്നോര്‍ത്തിട്ടാണ്; സജി നായര്‍ appeared first on Viral Max Media.



from Mallu Articles https://ift.tt/FrOQc3L
via IFTTT
Previous Post Next Post