മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് വീണ നായർ. ടെലിവിഷനിലൂടെയാണ് വീണയെ മലയാളികൾ അടുത്തറിയുന്നത്. ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. അഭിനേത്രി എന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയും ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ആർ ജെ അമനെ പ്രണയിച്ച് വിവാഹം ചെയ്തതെല്ലാം എല്ലാവരോടും പങ്കുവെച്ചിരുന്നു. പിന്നീട് ഇവർ വേർപിരിഞ്ഞതും താരം തന്നെയാണ് അറിയിച്ചത്. ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ഭർത്താവിനെ മിസ് ചെയ്യാറുണ്ടെന്ന് പറയുകയാണ് താരം.
“ജീവിതതത്തിലെ നല്ല ഓർമ്മകളാണ് അതെല്ലാം, കുറെ നല്ല നിമിഷങ്ങൾ ഉണ്ടല്ലോ, അതെല്ലാം മറ്റൊരു അവസരത്തിൽ ഓർക്കാറുണ്ട്. അത്തരം നല്ല അവസരങ്ങളിൽ അമ്പാടിയുടെ അച്ഛനെ ഓർക്കാറുണ്ട്. അമ്പാടിയും പറയാറുണ്ട്. നമ്മുടെ ഓർമ്മകൾ ഒരിക്കലും മരിച്ച് പോകില്ല” വീണ പറയുന്നു.
ഇതുവരെയുള്ള കഥ കേട്ടിട്ട് ഭാവിയിൽ ഒന്നിച്ച് നിങ്ങളെ കാണാൻ കഴിയുമോയെന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു വീണയുടെ മറുപടി. ഇതുവരെയുള്ള കാര്യങ്ങൾ ഒന്നും പ്ലാൻ ചെയ്ത് സംഭവിചച്ചതല്ല, നാളെയെന്ത് സംഭവിക്കുമെന്നോ അറിയില്ല നോക്കാം എന്നാണ് വീണ പറയുന്നത്. തങ്ങൾ തമ്മിലാണ് പ്രശ്നം അത് മകനെ ഒരു കാരണവശാലും ബാധിക്കില്ലെന്നും വീണ വ്യക്തമാക്കുന്നുണ്ട്.
The post ജീവിതതത്തിലെ നല്ല ഓർമ്മകളിൽ ഭർത്താവിനെ ഓർക്കാറുണ്ട്, മകനും അത് പറയാറുണ്ടെന്ന് വീണ നായർ, വീണ്ടും ഒരുമിക്കുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നും മറുപടി appeared first on Viral Max Media.
from Mallu Articles https://ift.tt/rXU0Ba8
via IFTTT