പതിനൊന്ന് വർഷത്തെ കാത്തിരിപ്പിന് അവസാനം, വയറ് താങ്ങി വിദ്യ മോഹൻ, താരദമ്പതികൾ കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലെന്ന് സൂചന, ആശംസകളുമായി സോഷ്യൽ മീഡിയ

നടി വിദ്യ പങ്കുവച്ചിരിയ്ക്കുന്ന ഒരു ഫോട്ടോയും അതിന് വരുന്ന കമന്റുകളുമാണ് ശ്രദ്ധ നേടുന്നത്. വയറ് താങ്ങി പിടിച്ചു നില്‍ക്കുന്നത് പോലൊരു ഫോട്ടോ ആണ് വിദ്യ പങ്കുവച്ചിരിയിക്കുന്നത്. കണ്ടാല്‍ ബേബി ബംപ് പോലെ തോന്നുന്ന ഫോട്ടോയ്ക്ക് താഴെ ആശംസകളുമായി ആരാധകരും എത്തി. എന്നാല്‍ പ്രത്യേകിച്ച് ഒരു ക്യാപ്ഷനും വിദ്യ ഫോട്ടോയ്ക്ക് നല്‍കിയിട്ടില്ല. പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമായോ, വിദ്യ ഗര്‍ഭിണിയാണോ എന്ന തരത്തിലുള്ള സംശയം ആരാധകരിലുണ്ട്. അതേ സമയം വിദ്യയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് നിരവധി തമിഴ് ആരാധകരും കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.

2013ലായിരുന്നു നടിയായ വിദ്യ മോഹനെ വിനു വിവാഹം ചെയ്യുന്നത്. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷവും സിനിമയും അഭിനയവുമായി മുന്നോട്ട് പോകുകയാണ്.

നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട് താരത്തിന് വെള്ളിത്തിരയിൽ തന്റേതായ ഇടം കണ്ടെത്താൻ കഴിഞ്ഞിരുന്നു. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന നടനാണ് വിനു. അധികം സിനിമകളിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ചെയ്ത ചിത്രങ്ങളിലൂടെ, പ്രേക്ഷകരുടെ ഇടയിൽ മികച്ച ആരാധകരെ സൃഷ്ടിക്കാൻ വിനു മോഹന് കഴിഞ്ഞിരുന്നു.

The post പതിനൊന്ന് വർഷത്തെ കാത്തിരിപ്പിന് അവസാനം, വയറ് താങ്ങി വിദ്യ മോഹൻ, താരദമ്പതികൾ കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലെന്ന് സൂചന, ആശംസകളുമായി സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/rWzc8pb
via IFTTT
Previous Post Next Post