സുരേഷ് ഗോപിയ്‌ക്ക് രാഷ്‌ട്രീയത്തിൽ വന്നത് കൊണ്ട് ഒരു പാട് നഷ്ടമുണ്ടായി, എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശിയാണ് അദേഹത്തെ രാഷ്ട്രീയത്തിലേക്കെത്തിച്ചത്, പ്രിയ സുഹൃത്ത് വിജയരാഘവന്റെ വെളിപ്പെടുത്തൽ

ഒരു മനുഷ്യൻ എങ്ങനെ ഒക്കെ ആകണം എന്നതിന് പലർക്കും മാതൃകയാണ് തൃശൂറിലേ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. മലയാളികൾക്ക് എന്ത് ആവശ്യം വന്നാലും ഓടിയെത്തുന്ന രാഷ്ട്രിയ നേതാവും സിനിമക്കാരനുമായ അദ്ദേഹം രാഷ്‌ട്രീയത്തിലിറങ്ങാൻ കാരണം ഒരു വാശി എന്ന് തുറന്നു പറയുകയാണ് തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ നടൻ വിജയരാഘവൻ. അദ്ദേഹം പറയുന്നതു ഇങ്ങനെയാണ്, ഒരു നല്ല മനുഷ്യനാണ് സുരേഷ് ഗോപി എന്നും ആരെയും കാണിക്കാൻ ചെയ്യുന്നതല്ല സഹായങ്ങള്‍ ഒന്നും എന്നും വിജയരാഘവൻ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘സുരേഷ് ഗോപി എന്റെ അടുത്ത സുഹൃത്താണ്. അടുത്തിടെ അദ്ദേഹം ഒരു ഇന്റർവ്യൂവില്‍ പറഞ്ഞിരുന്നു സുരേഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഞാനാണെന്ന്. പണ്ടുമുതലേ സുരേഷ് എന്റെ അടുത്ത സുഹൃത്താണ്. അയാള്‍ ഒരു നല്ല മനുഷ്യനാണ്. കൊച്ചുപിള്ളേരുടെ സ്വഭാവമാണ്. എന്തുമാത്രം സഹായമാണ് ചെയ്യുന്നത്. ഒന്നും ആരെയും കാണിക്കാൻ ചെയ്യുന്നതല്ല. എത്രയോ നാളുകളായി ചെയ്തു വരുന്നു. മകള്‍ മരിച്ചതാണ് സുരേഷിന് വല്ലാതെ ഷോക്കായത്.

എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശി സുരേഷിനുണ്ട്. ആ വാശിയെ തുടർന്നാണ് പുള്ളി രാഷ്‌ട്രീയത്തിലേക്ക് വന്നത്. പണ്ടേ സുരേഷ് പറയുമായിരുന്നു ഇങ്ങനെയൊന്നുമല്ല ചെയ്യേണ്ടത്, ഞാനാണെങ്കില്‍ കാണിച്ചുകൊടുക്കുമായിരുന്നു എന്നൊക്കെ. ഒരു രാഷ്ട്രീയമില്ലാതിരുന്ന കാലത്തും എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹം സുരേഷിനുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ വന്നതുകൊണ്ട് ഒരുപാട് സിനിമ സുരേഷിന് നഷ്‌ടപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാല്‍ കഴിഞ്ഞാല്‍ ആ ഗണത്തില്‍ വരുന്നയാളല്ലേ സുരേഷ്. എത്ര പുതിയ ആള്‍ക്കാർ വന്നാലും സുരേഷിന് സ്പേയിസുണ്ട്.’- വിജയരാഘവൻ പറഞ്ഞു.

 

The post സുരേഷ് ഗോപിയ്‌ക്ക് രാഷ്‌ട്രീയത്തിൽ വന്നത് കൊണ്ട് ഒരു പാട് നഷ്ടമുണ്ടായി, എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശിയാണ് അദേഹത്തെ രാഷ്ട്രീയത്തിലേക്കെത്തിച്ചത്, പ്രിയ സുഹൃത്ത് വിജയരാഘവന്റെ വെളിപ്പെടുത്തൽ appeared first on Viral Max Media.



from Mallu Articles https://ift.tt/ZWibx7u
via IFTTT
Previous Post Next Post