പടത്തിന്റെ പ്രതിഫലവും മുഴുവൻ തന്നില്ല, തെലുങ്ക് സിനിമയിൽ നിന്നും വിലക്കുമെന്ന് ഭീഷണി: പായൽ രജ്പുത്

നായികയായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രത്തിലെ നിർമ്മാതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നടി പായൽ രംഗത്ത്.അഭിനയിച്ച സിനിമയിൽ പ്രതിഫലം ബാക്കി തരാതെയാണ് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നതെന്നും ഈ  അനീതിക്കെതിരെ എല്ലാവരും ശബ്ദം ഉയർത്തണമെന്നും നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് കുറിപ്പിൽ പറഞ്ഞു.ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു നടി രക്ഷണ എന്ന ചിത്രത്തിലെ നിർമാതാക്കൾക്കെതിരെ ആരോപണമുന്നയിച്ചു രംഗത്തെത്തിയത്.

ചിത്രങ്ങൾ അഭിനയിച്ചതിന്റെ കുടിശിക തീർക്കുകയാണെങ്കിൽ സിനിമയുടെ പ്രമോഷൻ ചെയ്യാമെന്ന് ധാരണയിൽ ചർച്ച നടത്താൻ തീരുമാനിച്ചതും എന്നാൽ വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുകയും തന്റെ പ്രതിച്ഛായ മങ്ങുന്ന രീതിയിൽ തൻറെ പേര് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്നും ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നില്ല,  ചില മീറ്റങ്ങളിൽ അവർ വളരെ മോശമായി രീതിയിലാണ് തന്നെ തന്നോട് സംസാരിച്ചത്. സിനിമാവിതരണത്തിന് എടുക്കണമെങ്കിൽ അതിൻറെ സാമ്പത്തിക ബാധ്യത വഹിക്കണമെന്നും അല്ലാത്തപക്ഷം സിനിമ സ്വീകരിക്കില്ലെന്നും  പറഞ്ഞെന്നാണ്  നിർമാതാക്കൾ പറഞ്ഞത്. തനിക്ക് തരാനുള്ള പ്രതിഫലം തീർപ്പാക്കണമെന്നും തന്റെ അംഗീകാരമോ സമ്മതമോ ഇല്ലാതെ സിനിമ റിലീസ് ചെയ്യാൻ പദ്ധതി ഇടുന്നതുകൊണ്ട് താനിപ്പോൾ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് നടി കൂട്ടിച്ചേർത്തു..

തരാനുള്ള പണം തിരികെ തരാൻ സമ്മതമാണെന്നും പക്ഷേ പ്രമോഷന് പങ്കെടുക്കണമെന്ന് പറഞ്ഞപ്പോൾ നടി ഇതിനോട് സഹകരിച്ചില്ല എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

The post പടത്തിന്റെ പ്രതിഫലവും മുഴുവൻ തന്നില്ല, തെലുങ്ക് സിനിമയിൽ നിന്നും വിലക്കുമെന്ന് ഭീഷണി: പായൽ രജ്പുത് appeared first on Viral Max Media.



from Mallu Articles https://ift.tt/AEtvZMx
via IFTTT
Previous Post Next Post