ചേച്ചിക്കുട്ടി …. താനില്ലാതെ എന്തോ പോലെ. വേഗം ഷോ ഒക്കെ തീർത്ത് ഓടി വാ!!! അമ്മയുടെ പിറന്നാൾ ദിനത്തിൽ അഭിരാമി

ആരാധകരുടെ പ്രിയപ്പെട്ട താരം അഭിരാമി സുരേഷ് അമ്മയുടെ പിറന്നാൾ ദിനത്തിൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്. അമൃതയുടെയും അഭിരാമിയുടെയും പിതാവ് സുരേഷ് മരിച്ചിട്ട് ഒരു വർഷം തികഞ്ഞു. അതിനുശേഷം അച്ഛനില്ലാത്ത ആദ്യത്തെ അമ്മയുടെ പിറന്നാൾ ദിനമാണെന്നും അതുകൊണ്ടുതന്നെ അമ്മയെ ചേർത്തു പിടിച്ചുകൊണ്ട് സന്തോഷ നിമിഷം പങ്കിടുന്ന ചിത്രമാണ് അഭിരാമി പങ്കുവെച്ചത്. ചേച്ചി അമൃത സുരേഷ് ഷോയുമായി ബന്ധപ്പെട്ട വിദേശത്താണ് അതുകൊണ്ടുതന്നെ ചേച്ചിയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നും അഭിരാമി സമൂഹമാധ്യമത്തിൽ എഴുതി.

ജനിച്ചതിനും .. ജീവിക്കുന്നതിനും .. പൊരുതുന്നതിനും .. ഒക്കെ കാരണമായ ഞങ്ങളുടെ അമ്മപ്പോന്നിനു ഇന്ന് 60 ആം പിറന്നാൾ .. എത്രയൊക്കെ വേദനകളുണ്ടെങ്കിലും ഞങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും താങ്ങായും തണലായും ഭഗവൻ ഇനിയും ഒരുപാട് വർഷങ്ങൾ ഞങ്ങളുടെ സ്വത്തിനു ആഘോഷിക്കാൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .. അച്ഛ എന്നും അമ്മേടെ കൂടെ തന്നെ കാണും ട്ടാ .. ഭഗവാനും ..ഞങ്ങളുടെ പൊന്നമ്മക്ക് ആയിരമായിരം ഉമ്മചേച്ചിക്കുട്ടി …. താനില്ലാതെ എന്തോ പോലെ. വേഗം ഷോ ഒക്കെ തീർത്ത് ഓടി വാ. താരം കുറിച്ചു.

സമയം കൊണ്ട് നിരവധി പേരായിരുന്നു ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയത്.സമൂഹമാധ്യമത്തിൽ അഭിരാമിയെ വളരെയധികം സജീവമാണ്. പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ഒക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയം ആകാറുള്ളത്.

The post ചേച്ചിക്കുട്ടി …. താനില്ലാതെ എന്തോ പോലെ. വേഗം ഷോ ഒക്കെ തീർത്ത് ഓടി വാ!!! അമ്മയുടെ പിറന്നാൾ ദിനത്തിൽ അഭിരാമി appeared first on Viral Max Media.



from Mallu Articles https://ift.tt/nDQm0Ol
via IFTTT
Previous Post Next Post