പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത അഭിനേതാവാണ് നടൻ രതീഷിന്റെ മകൻ പദ്മരാജ്. അച്ഛന്റെ അതേ രൂപസാദൃശ്യം, അതേ കണ്ണ് ആദ്യ കാഴ്ചയിൽ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് അദ്ദേഹം കയറിക്കൂടിയത്. അച്ഛന്റെ മരണശേഷം സുരേഷ് ഗോപിയാണ് തങ്ങളെ ചേർത്ത് പിടിച്ചതെന്ന പദ്മരാജിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഓൺലൈൻ മാദ്ധ്യമത്തിന് നൽകി അഭിമുഖത്തിലാണ് സുരേഷ് ഗോപിയെ കുറിച്ച് അദ്ദേഹം വാചാലനായത്.
സുരേഷ് ഗോപി അങ്കിൾ അർഹിച്ച വിജയം നേടിയതെന്ന് പദ്മരാജ് പറഞ്ഞു. കഴിഞ്ഞ പ്രാവശ്യമേ അദ്ദേഹം വിജയിക്കേണ്ടതായിരുന്നു. കുറച്ചു വൈകിപ്പോയി, നല്ല കാര്യങ്ങൾ എപ്പോഴും താമസിച്ചേ വരൂ. ഒരു രാഷ്‌ട്രീയക്കാരൻ എന്നതിലുപരി അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ഇത്രയും നിഷ്കളങ്കനും ആത്മാർഥതയുള്ളതുമായ ആളെ ഞാൻ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല. തൃശൂരിലെ ജനങ്ങൾ ഏറ്റവും നല്ല കാര്യമാണ് ഇപ്പോൾ ചെയ്തത്, ചെയ്യേണ്ട കാര്യങ്ങൾ അദ്ദേഹം നൂറുശതമാനം നടപ്പാക്കിയിരിക്കും.
അച്ഛൻ പോയതിനു ശേഷം ഞങ്ങളെ താങ്ങി നിർത്തിയത് സുരേഷ് ഗോപി അങ്കിളും നിർമാതാവ് സുരേഷ് കുമാർ അങ്കിളും അവരുടെ കുടുംബവുമാണ്. സുരേഷ് ഗോപി അങ്കിളും രാധിക ആന്റിയും മക്കളും ഞങ്ങൾക്ക് കുടുംബം പോലയാണ്. അങ്കിളിന്റെ മക്കൾ സഹോദരങ്ങളെപ്പോലെ ആണ്. അച്ഛനും അങ്കിളും തമ്മിലുള്ള ബന്ധം ഞങ്ങൾ ഇന്നും അതുപോലെ നിലനിർത്തുന്നുണ്ട്. എന്റെ അമ്മയ്‌ക്കും അങ്കിൾ സഹോദരനായിരുന്നു. രാധിക ആന്റിയും അമ്മയും വളരെ അടുപ്പത്തിൽ ആയിരുന്നു. അച്ഛൻ പോയതിന് ശേഷം ഞങ്ങളെ താങ്ങി നിർത്തിയത് അവരാണ്. ഞങ്ങൾക്ക് അച്ഛനും അമ്മയും ഇല്ലെങ്കിലും അവരാണ് ഇപ്പോൾ ഞങ്ങളുടെ അച്ഛനമ്മമാർ. ഞങ്ങളുടെ ഗോഡ്ഫാദേഴ്സ്, പദ്മരാജ് കൂട്ടിച്ചേർത്തു.
The post ഒരു രാഷ്‌ട്രീയക്കാരൻ എന്നതിലുപരി അദ്ദേഹം ഒരു നല്ല മനുഷ്യൻ, എന്റെ അമ്മയ്‌ക്ക് സുരേഷ് അങ്കിൾ സഹോദരനായിരുന്നു, അവരാണ് ഇപ്പോൾ ഞങ്ങളുടെ അച്ഛനമ്മമാർ- പദ്മരാജ് രതീഷ് appeared first on Viral Max Media.
from Mallu Articles https://ift.tt/kC3V6Jy
via IFTTT