32 കാരിയായ നടി പ്രേമി വിശ്വനാഥിന് ഇത്രയും വലിയ മകനോ? ചർച്ചയായി ചിത്രങ്ങൾ

നടി പ്രേമി വിശ്വനാഥിനെ പ്രേക്ഷകർക്ക് പരിചയമുണ്ട്. ‘കറുത്തമുത്ത്’ എന്ന ടി.വി. സീരിയലിലെ നായികയായി പ്രേക്ഷകർ പരിചയിച്ച നടിയാണ് പ്രേമി. അതിനു ശേഷം വേറെയും സീരിയലുകളിൽ പ്രേമി നായികയായി വേഷമിട്ടു. മലയാളത്തിനും അതിനു പുറത്തും പ്രേമി ശ്രദ്ധ നേടാൻ തുടങ്ങി. എല്ലാ ഭാഷകളിലും നായികയായി തിളങ്ങിയ പ്രേമിയുടെ ഏറ്റവും പുതിയ പോസ്റ്റ് ചർച്ചയായി മാറുകയാണ്.

പ്രമുഖ സെലിബ്രിറ്റി ജ്യോത്സ്യനായ ടി.എസ്. വിനീത് ഭട്ട് ആണ് പ്രേമിയുടെ ഭർത്താവ്. വിഷയം പ്രേമിയുടെ അഭിനയമോ, സീരിയലുകളോ ഒന്നുമല്ല. പ്രേമിയുടെ ‘മകൻ’ ആണ്. പ്രേമിയെക്കാളും വളർന്ന ചെറുപ്പക്കാരന്റെ ഒപ്പമുള്ള വീഡിയോ പോസ്റ്റ് ചെയ്ത് അമ്മയും മകനും എന്ന് ക്യാപ്‌ഷൻ നൽകിയതാണ് ചർച്ചയാവുന്നത്.

പ്രേമി പൊതുവേ തന്റെ കുടുംബംജീവിതത്തെ കുറിച്ച് പരസ്യമാക്കുന്ന പ്രകൃതക്കാരിയല്ല. എന്നാലും ഏതാനും അന്യഭാഷാ അഭിമുഖങ്ങളിൽ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് പ്രേമി ചിലതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. പ്രേമ വിവാഹമായിരുന്നോ എന്ന ചോദ്യത്തിന് പൊട്ടിചിരിച്ചു കൊണ്ട് മറുപടി നൽകുന്ന പ്രേമിയെ ഇതിൽ ഒരഭിമുഖത്തിൽ കാണാം

വിക്കിപീഡിയ പ്രകാരം പ്രേമിയുടെ പ്രായം 32 വയസ് മാത്രമാണ്. ഈ പ്രായത്തിൽ എങ്ങനെ യുവാവായ ഒരു മകന്റെയമ്മയാകും പ്രേമി എന്നാണ് മറ്റൊരു ചോദ്യം. കണ്ടാൽ സഹോദരിയും സഹോദരനും എന്ന് മാത്രമേ പറയുള്ളൂ എന്ന് ഇൻസ്റ്റഗ്രാം റീലിൽ എത്തിച്ചേർന്ന മറ്റൊരു കമന്റ്. മറ്റു ചിലർ മുഖസാദൃശ്യം നോക്കി ഇത് പ്രേമിയുടെ മകനാകും എന്ന് പ്രവചിക്കുന്നുമുണ്ട്

കറുത്തമുത്തിന് ശേഷം ‘കാർത്തിക ദീപം’ എന്ന അന്യഭാഷാ പരമ്പരയും പ്രേമിയെ പ്രശസ്തയാക്കിയിരുന്നു. രണ്ടിലും പ്രേമി ഇരുണ്ട നിറം കാരണം വിവേചനം നേരിടുന്ന വീട്ടമ്മയുടെ റോളിലായിരുന്നു. മലയാളം സീരിയലിനിടെ പ്രേമിയുടേത് സീരിയലിൽ കാണുന്ന പോലെ ഇരുണ്ട നിറമല്ല എന്നും വാദം പ്രചരിച്ചു.

The post 32 കാരിയായ നടി പ്രേമി വിശ്വനാഥിന് ഇത്രയും വലിയ മകനോ? ചർച്ചയായി ചിത്രങ്ങൾ appeared first on Viral Max Media.



from Mallu Articles https://ift.tt/dCoypUc
via IFTTT
Previous Post Next Post