എല്ലാവരെയും വിളിച്ചറിയിക്കാൻ നിന്നില്ല, മൂന്നു മാസം കൊണ്ട് കുറച്ചത് പത്ത് കിലോ, ചിത്രങ്ങളുമായി അഭിരാമി സുരേഷ്

മൂന്ന് മാസം കൊണ്ട് 10 കിലോ ശരീരഭാരം കുറച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഗായിക അഭിരാമി സുരേഷ്. സൗന്ദര്യം മുന്നില്‍കണ്ടല്ല ഈ മാറ്റമെന്നും ഒരല്പം ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ആയാസം തോന്നുന്നതിനുമാണെന്നും അഭിരാമി പറയുന്നു. ഓരോ ശരീര തരത്തിനും മാറ്റങ്ങള്‍ വരുത്താന്‍ വ്യത്യസ്ത സാങ്കേതിക വിദ്യകളും മെക്കാനിസങ്ങളും ആവശ്യമായതിനാല്‍ ഇത് നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമോ എന്ന് ഉറപ്പില്ലെന്നും തന്റെ ബോഡി ട്രാന്‍സ്‌ഫോര്‍മേഷനെ പറ്റിയുള്ള കുറിപ്പില്‍ അഭിരാമി പറയുന്നു.

ഈ യാത്ര താരതമ്യേന സുഗമമായിരുന്നു. എങ്ങനെ ഇതുവരെയെത്തി എന്ന് ഞാൻ തീർച്ചയായും നിങ്ങളുമായി പങ്കിടും എന്ന് അഭിരാമി. ‘ഓരോ ശരീര തരത്തിനും മാറ്റങ്ങൾ വരുത്താൻ വ്യത്യസ്ത സാങ്കേതിക വിദ്യകളും മെക്കാനിസങ്ങളും ആവശ്യമായതിനാൽ, ഇത് നിങ്ങൾക്കായി പ്രവർത്തിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല’ എന്നും അഭിരാമി എടുത്തു പറയുന്നു.

ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമയിലെ ചെറിയ വേഷങ്ങളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. യൂട്യൂബര്‍ എന്ന നിലയിലും താരം പ്രശസ്തയാണ്. നിലവില്‍ കൊച്ചിയിലെ കഫെ ഉട്ടോപ്യ എന്ന റസ്റ്റോറന്റിന്റെ നടത്തിപ്പുകാരി കൂടിയാണ് അഭിരാമി.

The post എല്ലാവരെയും വിളിച്ചറിയിക്കാൻ നിന്നില്ല, മൂന്നു മാസം കൊണ്ട് കുറച്ചത് പത്ത് കിലോ, ചിത്രങ്ങളുമായി അഭിരാമി സുരേഷ് appeared first on Viral Max Media.



from Mallu Articles https://ift.tt/3cQ41md
via IFTTT
Previous Post Next Post