വീണപ്പോൾ താങ്ങായവൾ എല്ലാ അമ്മമാർക്കും നിന്നെപ്പോലൊരു മകൾ ഉണ്ടാകണം!!!  സിന്ധു കൃഷ്ണ

മകൾ അഹാനെ കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചുകൊണ്ട് സിന്ധു കൃഷ്ണ സോഷ്യൽ മീഡിയയിൽ എത്തി. അടുത്തിടെയായിരുന്നു കുടുംബസമേതം താരങ്ങൾ യാത്ര നടത്തിയത്. ബാലിയിലേക്കുള്ള യാത്രയിലെ മനോഹരമായ നിമിഷങ്ങൾ ഓർത്തെടുത്തു കൊണ്ടായിരുന്നു സിന്ധു  നന്ദി പറഞ്ഞത്. നിന്നെപ്പോലൊരു മകൾ എല്ലാ അമ്മമാർക്കും ഉണ്ടാകണം എന്നായിരുന്നു.സിന്ധു സോഷ്യൽ മീഡിയയിൽ എഴുതിയത്.

ഊട്ടിയിലെ ബോർഡിങ് സ്കൂളിൽ പഠിച്ചപ്പോൾ ആവശ്യത്തിൽ അധികം സാഹസിതകൾ ചെയ്തിട്ടുണ്ട് പക്ഷേ അതൊന്നും ഇപ്പോൾ സാധിക്കാറില്ല. ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ ആകുന്ന പ്രായമോ ആരോഗ്യമോ ഇല്ല എന്നാൽ ഈ യാത്രയിൽ കുട്ടികളുടെ നിർബന്ധത്തിൽ എല്ലാ പേടികളെയും എനിക്ക് തോൽപ്പിക്കാൻ സാധിച്ചു.

എല്ലാ അമ്മമാർക്കും നിന്നെപ്പോലൊരു മകൾ ഉണ്ടാകണം ജീവിതത്തിലേക്ക് ഒരുപാട് സന്തോഷം തന്ന കുട്ടിയാണ് നീ. ആയിരം പടികളിൽ പതുക്കെ കയറുമ്പോൾ എൻറെ ഒപ്പം നീയുണ്ടായിരുന്നു. വീഴുമെന്ന് തോന്നിയപ്പോഴൊക്കെ പുറകിൽ നീയുണ്ട്. കടൽത്തീരങ്ങളിൽ നിൽക്കുമ്പോൾ നീ എന്നെ മുറുകെ പിടിക്കാറുണ്ട്. എന്നെ സഹായിച്ചും ഇഷാനിക്കും ഓസിക്കും ഹൻസുവിനും അശ്വിനും ഒരുപാട് നന്ദി സിന്ധു സോഷ്യൽ മീഡിയയിൽ കുറിച്ചു.

The post വീണപ്പോൾ താങ്ങായവൾ എല്ലാ അമ്മമാർക്കും നിന്നെപ്പോലൊരു മകൾ ഉണ്ടാകണം!!!  സിന്ധു കൃഷ്ണ appeared first on Viral Max Media.



from Mallu Articles https://ift.tt/FqTWNp4
via IFTTT
Previous Post Next Post